Sanju Samson

സഞ്ജുവിന്റെ നായകസ്ഥാനം റോയല്‍സിന്റെ രക്ഷയ്‌ക്കെത്തുമോ? മുന്നിലുള്ളത് വലിയ ഉത്തരവാദിത്വം

രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം സഞ്ജുവിന് വലിയ ഉത്തരവാദിത്വമാണ്. ബാറ്റിംഗിലെ സ്ഥിരതയില്ലാഴ്മയും ടീമിന്റെ ചരിത്രവും സഞ്ജുവിന് മുന്നിലുള്ള പ്രതിസന്ധിയാണ്. കഴിഞ്ഞ സീസണിന് മുന്‍പ് വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. കുറ്റനടികളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ മിന്നും പ്രകടനം നടത്താനും താരത്തിന് സാധിച്ചു.

14 മത്സരങ്ങളില്‍ നിന്ന് 3 അര്‍ധസെഞ്ച്വറികളുമായി 375 റണ്‍സാണ് സഞ്ജു നേടിയത്. 85 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 2019ലെ സെഞ്ച്വറി നേട്ടം ആവര്‍ത്തിക്കാന്‍ ഇത്തവണ കഴിഞ്ഞില്ല. 26 സിക്‌സറുകളാണ് സഞ്ജു ഇത്തവണ ഗ്യാലറിയിലേക്ക് പായിച്ചത്. 158.89 ശരാശറി സ്‌ട്രൈക് റേറ്റ്. സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണ് സഞ്ജു. റോയല്‍സിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സ്ഥിരത വലിയ ചോദ്യ ചിഹ്നമായി സഞ്ജുവിന് മുന്നില്‍ അവശേഷിക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷം ആസ്‌ട്രേലിയയിലും താരത്തിന് ശോഭിക്കാനായില്ല. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി നേടി ഫോം തിരികെ പിടിച്ചു. പിന്നാലെയാണ് റോയല്‍സിന്റെ നായകസ്ഥാനം തേടിയെത്തുന്നത്. സ്റ്റീവ് സ്മിത്തിനെപ്പോലെയുള്ള ലോകോത്തര താരത്തിന് റോയല്‍സിനെ സീസണില്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ഉത്തരവാദിത്വം ഏറെ വലുതാണ്.

ടീം എന്ന നിലയില്‍ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസസണില്‍ പുറത്തെടുത്തത്. 14 മത്സരങ്ങലില്‍ എട്ടെണ്ണവും തോറ്റു. ആറെണ്ണത്തില്‍ മാത്രമാണ് വിജയം സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തൊഴികെ സൂപ്പര്‍ താരങ്ങളെയൊന്നും രാജസ്ഥാന്‍ ഒഴിവാക്കിയിട്ടില്ല. ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്‌ട്രോക്‌സ് എന്നിവര്‍ ടീമില്‍ തുടരും. കൂടുതല്‍ മികച്ച താരങ്ങളെക്കൂടി ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞാല്‍ സഞ്ജുവിന്റെ ദൗത്യം എളുപ്പത്തിലാക്കാന്‍ സാധിക്കും.

രാജസ്ഥാൻ റോയൽ ടീം.

Sanju Samson (c), Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra, Robin Uthappa.

ഒഴിവാക്കിയവർ: Steve Smith, Oshane Thomas, Akash Singh, Ankit Rajpoot, Varun Aaron, Tom Curran, Anirudha Joshi, Shashank Singh.

Latest News