cricket live

സഞ്ജുവിന്റെ ബാറ്റുകൊണ്ട് യു.എ.ഇയ്ക്ക് വേണ്ടി സെഞ്ച്വറിയടിച്ച തലശേരിക്കാരന്‍

അന്താരാഷ്ട്ര ക്രിക്കറ്റിന് വലിയ സംഭവാനകള്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. ഏറ്റവും ഒടുവില്‍ ആദ്യമായി മലയാളി ഒരു ഐപിഎല്‍ ടീമിന്റെ നായക സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ തലശേരിക്കാരന്‍ സിപി റിസ്വാന്റെ കഥ മറ്റൊന്നാണ്. മലയാളിയായിരുന്നിട്ടും യുഎഇ ദേശീയ ടീമിന് വേണ്ടി പാഡണിയാനാണ് റിസ്വാന് ഭാഗ്യം ലഭിച്ചത്. കളി അവസാനിപ്പിച്ച് യുഎഇയിലേക്ക് അന്നം തേടിയിറങ്ങിയ റിസ്വാന്‍ പിന്നീട് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുഎഇ ക്രിക്കറ്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അട്ടിമറി വിജയം നേടി കൊടുക്കാന്‍ റിസ്വാന്‍ കഴിഞ്ഞതോടെയാണ് താരം മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ലോകകപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച യുഎഇ ടീമിന്റെ നെടുതൂണായിരുന്നു റിസ്വാന്‍. മത്സരത്തില്‍ നിര്‍ണായക സെഞ്ച്വറി നേടിയ താരം ചരിത്രമെഴുതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മലയാളിയുടെ ആദ്യ സെഞ്ച്വറി പ്രകടനം കൂടിയായിരുന്നു ഇത്.

തലശേരിയുടെ മൈതാനത്ത് കളി പഠിച്ചു വളര്‍ന്ന റിസ്വാന്‍ കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ കേരളത്തിന് വേണ്ടി പാഡണിഞ്ഞു. കേരളത്തിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യനടത്തിന്റെ ഭാഗമായിരുന്ന താരം പക്ഷേ ഇടയ്ക്ക് ക്രിക്കറ്റില്‍ നിന്ന് രണ്ട് വര്‍ഷം വിശ്രമം എടുത്തു. പഠനത്തില്‍ പ്രാവീണ്യം കാണിച്ചിരുന്ന റിസ്വാന്‍ എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു അനിവാര്യമായ വിട്ടുനില്‍ക്കല്‍. എന്നാല്‍ ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ താരത്തിന് കഴിഞ്ഞില്ല.

ഇതോടെ യുഎഇയിലേക്ക് ചേക്കേറി പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമായതോടെ യുഎഇയുടെ ദേശീയ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കരിയറിലെ സുപ്രധാന തീരുമാനമായിരുന്നു യുഎഇയ്ക്ക് വേണ്ടി കളിക്കുകയെന്നത്. അയര്‍ലണ്ടിനെതിരായ മത്സരത്തോടെ താരം ലോകശ്രദ്ധ നേടി. യുഎഇയുടെ ഭാഗമായതിന് ശേഷം മുന്‍സഹതാരം സഞ്ജുവിനെ റിസ്വാന്‍ കണ്ടിരുന്നു. കരിയറില്‍ ഏറെ മുന്നേറിയ അന്ന് സഞ്ജു ഊഷ്മളമായ സമീപനത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും റിസ്വാന്‍ വ്യക്തമാക്കുന്നു.

സഞ്ജുവുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം സമ്മാനിച്ച ബാറ്റേന്തിയാണ് താരം അയര്‍ലണ്ടിനെതിരെ ഇറങ്ങിയത്. റിസ്വാന്‍ ഏറെ പ്രിയ്യപ്പെട്ട സമ്മാനം ഭാഗ്യമായതോടെ മിന്നും ഇന്നിംഗ്‌സും പിറന്നു.

Latest News