Top

‘കയറിവന്ന പാതകളില്‍ പരാജയങ്ങള്‍ കുറെയുണ്ടായിട്ടുണ്ട്, ശക്തമായി തിരിച്ചുവരും ജയിക്കും; വിമര്‍ശനങ്ങളോട് സഞ്ജു

രാജസ്ഥാന്‍ റോയല്‍സ് ശക്തമായി തിരിച്ചുവരുമെന്ന് നായകന്‍ സഞ്ജു സാംസണ്‍. ചെന്നൈയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നായകന്റെ പ്രതികരണം. സ്ഥിരതയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കി. ”വംഖാഡെയിലെ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യമെന്ന് മനസിലാക്കാം. ചെന്നൈയെ ബാറ്റിംഗിനയക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണമതാണ്. ചെന്നൈയെ 180നുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ബൗളര്‍മാരുടെ മികവാണ്. ബാറ്റ്‌സ്്മാന്മാര്‍ക്ക് അനുകൂലമാവുമെന്നാണ് കരുതിയത്. ഈ ഫോര്‍മാറ്റില്‍ ഒരുപാട് റിസ്‌ക് എടുത്ത് കളിക്കേണ്ടി വരും. കളിയുടെ സ്വഭാവം […]

20 April 2021 6:22 AM GMT

‘കയറിവന്ന പാതകളില്‍ പരാജയങ്ങള്‍ കുറെയുണ്ടായിട്ടുണ്ട്, ശക്തമായി തിരിച്ചുവരും ജയിക്കും; വിമര്‍ശനങ്ങളോട് സഞ്ജു
X

രാജസ്ഥാന്‍ റോയല്‍സ് ശക്തമായി തിരിച്ചുവരുമെന്ന് നായകന്‍ സഞ്ജു സാംസണ്‍. ചെന്നൈയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നായകന്റെ പ്രതികരണം. സ്ഥിരതയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കി.

”വംഖാഡെയിലെ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ വീക്ഷിക്കുമ്പോള്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യമെന്ന് മനസിലാക്കാം. ചെന്നൈയെ ബാറ്റിംഗിനയക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണമതാണ്. ചെന്നൈയെ 180നുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ബൗളര്‍മാരുടെ മികവാണ്. ബാറ്റ്‌സ്്മാന്മാര്‍ക്ക് അനുകൂലമാവുമെന്നാണ് കരുതിയത്.

ഈ ഫോര്‍മാറ്റില്‍ ഒരുപാട് റിസ്‌ക് എടുത്ത് കളിക്കേണ്ടി വരും. കളിയുടെ സ്വഭാവം അങ്ങനെയാണ്. ആദ്യ മത്സരത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഞാന്‍ അക്കാര്യം പറഞ്ഞതാണ്. കുറേയെറെ റിസ്‌ക് എടുക്കുന്ന ഷോട്ടുകള്‍ ആ ഇന്നിംഗ്‌സില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സെഞ്ച്വറി സാധ്യമായത്. ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ രീതി പിന്തുടരാനാണ് താല്‍പ്പര്യം.

സ്ഥിരതയോടെ കളിക്കാനുള്ള സമ്മര്‍ദ്ദം നമുക്ക് എപ്പോഴുമുണ്ടാവും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. ക്വാളിറ്റി കളിക്കാരുള്ള ടീമാണ് റോയല്‍സ്. തിരിച്ചുവരവുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ കാര്യങ്ങള്‍ സാഹചര്യത്തിന് അനുസരിച്ച വ്യത്യാസങ്ങളുണ്ടാവും. മില്ലറും ദുംബെയുമെല്ലാം തിരിച്ചുവരുമെന്ന് തീര്‍ച്ചയാണ്.”

സഞ്ജു സാംസണ്‍.
Next Story

Popular Stories