Top

രവി ശാസ്ത്രി ‘ഇടപെടൽ’ റിപ്പോർട്ടിന് പിന്നാലെ സഞ്ജുവിന് പരിക്കെന്ന് ബിസിസിഐ വിശദീകരണം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാസംണെ ഉൾപ്പെടുത്താതിരുന്നത് പരിക്ക് കാരണമെന്ന് ബിസിസിഐ. ബി.​സി.സി.ഐ മാധ്യമ വിഭാഗം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റതിനാൽ അദ്ദേഹത്തെ കളത്തിലിറക്കാനായിട്ടില്ല. വൈദ്യസംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ബിസിസിഐ പ്രസ്താവനയിൽ വിശദീകരിച്ചു. അതേസമയം രവി ശാസ്ത്രിയുടെ ഇടപെടലാണ് സഞ്ജുവിനെ പുറത്തിരുത്താൻ കാരണമായതെന്ന് ചില പ്രദേശിക ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കയ്ക്കെതിരായി ആദ്യ മത്സരത്തിൽ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരമിറങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ തന്നെ ഇഷാൻ അ‍ർധസെഞ്ച്വറി […]

18 July 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രവി ശാസ്ത്രി ‘ഇടപെടൽ’ റിപ്പോർട്ടിന് പിന്നാലെ സഞ്ജുവിന് പരിക്കെന്ന് ബിസിസിഐ വിശദീകരണം
X

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാസംണെ ഉൾപ്പെടുത്താതിരുന്നത് പരിക്ക് കാരണമെന്ന് ബിസിസിഐ. ബി.​സി.സി.ഐ മാധ്യമ വിഭാഗം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റതിനാൽ അദ്ദേഹത്തെ കളത്തിലിറക്കാനായിട്ടില്ല. വൈദ്യസംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ബിസിസിഐ പ്രസ്താവനയിൽ വിശദീകരിച്ചു.

അതേസമയം രവി ശാസ്ത്രിയുടെ ഇടപെടലാണ് സഞ്ജുവിനെ പുറത്തിരുത്താൻ കാരണമായതെന്ന് ചില പ്രദേശിക ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കയ്ക്കെതിരായി ആദ്യ മത്സരത്തിൽ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരമിറങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ തന്നെ ഇഷാൻ അ‍ർധസെഞ്ച്വറി നേടുകയും ചെയ്തു. രണ്ട് സിക്സിന്റെയും എട്ട് ബൗണ്ടറിയുടെയും അകമ്പടിയോടെ 59 റൺസെടുത്താണ് ഇഷാൻ പുറത്തായത്. ഇഷാനെ കൂടാതെ സൂര്യകുമാർ യാദവും ഇന്ന് അരങ്ങേറ്റ മത്സരമാണ് കളിക്കുന്നത്.

Next Story

Popular Stories