Top

‘അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞതില്‍പ്പരം ഭാഗ്യം എന്തുണ്ട്?’ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് സഞ്ജുവും പടിക്കലും

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാന്‍ രണ്ടു ദിനം ശേഷിക്കെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വാതോരാതെ പ്രകീര്‍ത്തിച്ച് യുവതാരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും. 164 ടെസ്റ്റുകളിലും 344 ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ച ഇതിഹാസ താരമായ ദ്രാവിഡില്‍ നിന്ന് പരിശീലനം നേടാനാകുന്നത് യുവതാരങ്ങളെ സംബന്ധിച്ച് ഭാഗ്യമാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന ഷോയില്‍ ഇരുവരും പറഞ്ഞു. ”ഇന്ത്യന്‍ ടീമിലേക്ക് വരുന്ന ജൂനിയര്‍ ക്രിക്കറ്റര്‍മാര്‍ക്ക് രാഹുല്‍ ദ്രാവിഡ് എന്ന വ്യക്തിയുടെ പരിശീലനത്തിലൂടെ കടന്നുപോകാനുള്ള ഭാഗ്യമുണ്ട്. […]

16 July 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞതില്‍പ്പരം ഭാഗ്യം എന്തുണ്ട്?’ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് സഞ്ജുവും പടിക്കലും
X

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാന്‍ രണ്ടു ദിനം ശേഷിക്കെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വാതോരാതെ പ്രകീര്‍ത്തിച്ച് യുവതാരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും. 164 ടെസ്റ്റുകളിലും 344 ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ച ഇതിഹാസ താരമായ ദ്രാവിഡില്‍ നിന്ന് പരിശീലനം നേടാനാകുന്നത് യുവതാരങ്ങളെ സംബന്ധിച്ച് ഭാഗ്യമാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന ഷോയില്‍ ഇരുവരും പറഞ്ഞു.

”ഇന്ത്യന്‍ ടീമിലേക്ക് വരുന്ന ജൂനിയര്‍ ക്രിക്കറ്റര്‍മാര്‍ക്ക് രാഹുല്‍ ദ്രാവിഡ് എന്ന വ്യക്തിയുടെ പരിശീലനത്തിലൂടെ കടന്നുപോകാനുള്ള ഭാഗ്യമുണ്ട്. അദ്ദേഹത്തില്‍ നിന്ന് ക്രിക്കറ്റ് പഠിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണ്,” സഞ്ജു സാംസണ്‍ പറഞ്ഞു.

‘രാജസ്ഥാന്‍ റോയല്‍സ് ട്രയല്‍സിനിടെ ഞാന്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചു’ നിങ്ങള്‍ക്ക് എന്റെ ടീമിനായി കളിക്കാമോ? അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം, എനിക്ക് അത് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം എത്ര വലിയ മനുഷ്യനാണെന്ന് ഇത് കാണിക്കുന്നു, ഞാന്‍ അദ്ദേഹത്തോടൊപ്പമുള്ള സമയം ശരിക്കും ആസ്വദിക്കുന്നു” -സഞ്ജു കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡ് എത്രമാത്രം ശാന്തനും സൗമ്യനുമാണെന്ന് ഞാന്‍ എപ്പോഴും ആശ്ചര്യപ്പെടുന്നുവെന്നായിരുന്നു ദേവ്ദത്ത് പടിക്കലിന്റെ പ്രതികരണം. ”ക്രിക്കറ്റില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടും എളിമയോടെയാണ് അദ്ദേഹം. എല്ലാവരോടും വിനയവും ദയയും കാണിക്കുന്നത് അവിശ്വസനീയമാണ്”- പടിക്കല്‍ പറഞ്ഞു.

ദ്രാവിഡിന്റേതിന് സമാനമായ ക്ഷമ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നതായാണ് ഷോയില്‍ പങ്കെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറായ നിതീഷ് റാണ പറയുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള യുവ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യമുള്ള ടീമാണ് ശ്രീലങ്കന്‍ പര്യടനത്തിനിറങ്ങുന്നത്. പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണുള്ളത്.

Next Story

Popular Stories