Top

ശ്രാവണ്‍ റാത്തോഡിന്റെ മരണം: കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് കുംഭമേളയില്‍ നിന്നും മടങ്ങിയ ശേഷമെന്ന് മകന്‍

മുംബൈ: വ്യാഴാഴ്ച്ച കൊവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കുംഭമേളയില്‍ പങ്കെടുത്തിരുന്നെന്ന് മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡ്. കുംഭമേളയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് പിതാവിന് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മുംബൈയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ചയാണ് ശ്രാവണ്‍ റാത്തോഡ് മരിച്ചത്. ‘അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പറയാനാവില്ല’, എന്നായിരുന്നു മകന്‍ സഞ്ജീവ് റാത്തോഡിന്റെ പ്രതികരണം. പിതാവിന്റെ പ്രായത്തിലുള്ള […]

23 April 2021 5:59 AM GMT

ശ്രാവണ്‍ റാത്തോഡിന്റെ മരണം: കൊവിഡ്   ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് കുംഭമേളയില്‍ നിന്നും മടങ്ങിയ ശേഷമെന്ന് മകന്‍
X

മുംബൈ: വ്യാഴാഴ്ച്ച കൊവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കുംഭമേളയില്‍ പങ്കെടുത്തിരുന്നെന്ന് മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡ്. കുംഭമേളയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് പിതാവിന് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മുംബൈയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ചയാണ് ശ്രാവണ്‍ റാത്തോഡ് മരിച്ചത്.

‘അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പറയാനാവില്ല’, എന്നായിരുന്നു മകന്‍ സഞ്ജീവ് റാത്തോഡിന്റെ പ്രതികരണം. പിതാവിന്റെ പ്രായത്തിലുള്ള ഒരാള്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജഗദീശ്വരനു കീഴടങ്ങി എന്നാണ് താന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച്ച രാത്രി 10.15 ഓടെയാണ് മൂംബൈയിലെ എസ് എല്‍ റഹേജ ആശുപത്രിയില്‍ വെച്ചായിരുന്നു ശ്രാവണ്‍ റാത്തോഡിന്റെ മരണം. സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചതും. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പതിനായിരത്തിലധികം പേരാണ് ഗംഗാതീരത്ത് ഒത്തുകൂടിയത്. മേളയില്‍ പങ്കെടുത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 80ല്‍ അധികം സന്യാസികള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു.

സംഗീത സംവിധായക ജോഡിയായ നദീം- ശ്രാവണ്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് അവര്‍ സംഗീത ലോകത്തിന് സമ്മാനിച്ചത്. തൊണ്ണൂറുകളിലെ ഹരമായിരുന്നു അവരുടെ പാട്ടുകള്‍. 1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ദില്‍ ഹേ കീ മാന്‍താ നഹീ, സാജന്‍, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളാണ് നദീം- ശ്രാവണ്‍ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്തിന് പ്രിയപ്പെട്ടവരാക്കി തീര്‍ത്തത്.

Next Story