Top

ബി ഗോപാലകൃഷ്ണന്റെ തോല്‍വി; സംഘപരിവാര്‍ നേതാവ് ഇടതുപക്ഷത്തേക്ക്, റിപ്പോര്‍ട്ട്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സംഘപരിവാര്‍ നേതാവും അനുയായികളും ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. നേതാവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപിയും ആലോചിക്കുന്നുണ്ട്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സംഘപരിവാര്‍ നേതാവിന്റെ പുറത്തുപോവലിലേക്ക് നയിക്കുന്നത്. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ ഈ സംഘപരിവാര്‍ നേതാവിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഈ നേതാവിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമായിരുന്നു. ബിജെപി പരാജയപ്പെട്ടതിന്റെ ആഘോഷമാണിതെന്ന് സോഷ്യല്‍ […]

23 Dec 2020 11:12 PM GMT

ബി ഗോപാലകൃഷ്ണന്റെ തോല്‍വി; സംഘപരിവാര്‍ നേതാവ് ഇടതുപക്ഷത്തേക്ക്, റിപ്പോര്‍ട്ട്
X

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സംഘപരിവാര്‍ നേതാവും അനുയായികളും ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. നേതാവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപിയും ആലോചിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സംഘപരിവാര്‍ നേതാവിന്റെ പുറത്തുപോവലിലേക്ക് നയിക്കുന്നത്.

ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ ഈ സംഘപരിവാര്‍ നേതാവിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഈ നേതാവിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമായിരുന്നു. ബിജെപി പരാജയപ്പെട്ടതിന്റെ ആഘോഷമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഘപരിവാര്‍ നേതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ആരോപണ-പ്രത്യോരോപണങ്ങള്‍ നടന്നുവരവെയാണ് സംഘപരിവാര്‍ നേതാവ് ബിജെപി വിടാന്‍ ആലോചിക്കുന്നത്. ഇടതുപക്ഷത്തേക്ക് ഇവര്‍ എത്തുമെന്നാണ് വിവരം.

ബിജെപി വിടുന്ന സംഘപരിവാര്‍ നേതാവിനൊപ്പം ബന്ധുവും നേരത്തെ ബിജെപി കൗണ്‍സിലറുമായ വനിതയെയും ഇടതുപക്ഷത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസാണ് കുട്ടംകുളങ്ങര ഡിവിഷനില്‍ വിജയിച്ചത്.

2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ പരാജയം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ താന്‍ വരാന്‍ പാടില്ലെന്ന് സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചത്. കുട്ടന്‍കുളങ്ങരയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഐഎമ്മിന് ആകില്ലെന്നും ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Next Story