Top

‘രാമായണങ്ങളോടൊപ്പം’; ‘ഇവറ്റകളുടെ കരച്ചില്‍ സംഗീതാത്മകം’, സംഘപരിവാര്‍ അധിക്ഷേപത്തില്‍ സന്ദീപാനന്ദ ഗിരി

‘രാമായണങ്ങളൊടൊപ്പം’ എന്ന യൂടൂബ് സീരീസ് പുറത്തുവിട്ടതിന് പിന്നാലെ സന്ദീപാനന്ദ ഗിരിക്കെതിരെ അധിക്ഷേപവുമായി സംഘപരിവാര്‍. സന്ദീപാനന്ദ ഗിരി ബിജെപിക്കും സംഘപരിവാറിനുമെതിരായി മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി കമന്റുകളാണ് ‘രാമായണങ്ങളൊടൊപ്പം’ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. കമന്റുകള്‍ അതിരുവിട്ടപ്പോള്‍ അതേ നാണയത്തില്‍ സന്ദീപാനന്ദ ഗിരിയും തിരിച്ചടിച്ചു. മോഹന്‍ ലാല്‍-ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച ഹാസ്യ ചിത്രം നാടോടിക്കാറ്റിലെ ഒരു മീമാണ് സ്ന്ദീപാനന്ദ ഗിരി കമന്റിന് മറുപടി നല്‍കാന്‍ ഉപയോഗിച്ചത്. ‘ദാസാ… ഇവറ്റകളുടെ കരച്ചില്‍ എത്ര സംഗീതാത്മകം…’ എന്നാണ് മീമിലെ വാചകങ്ങള്‍. […]

18 July 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാമായണങ്ങളോടൊപ്പം’; ‘ഇവറ്റകളുടെ കരച്ചില്‍ സംഗീതാത്മകം’, സംഘപരിവാര്‍ അധിക്ഷേപത്തില്‍ സന്ദീപാനന്ദ ഗിരി
X

‘രാമായണങ്ങളൊടൊപ്പം’ എന്ന യൂടൂബ് സീരീസ് പുറത്തുവിട്ടതിന് പിന്നാലെ സന്ദീപാനന്ദ ഗിരിക്കെതിരെ അധിക്ഷേപവുമായി സംഘപരിവാര്‍. സന്ദീപാനന്ദ ഗിരി ബിജെപിക്കും സംഘപരിവാറിനുമെതിരായി മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി കമന്റുകളാണ് ‘രാമായണങ്ങളൊടൊപ്പം’ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. കമന്റുകള്‍ അതിരുവിട്ടപ്പോള്‍ അതേ നാണയത്തില്‍ സന്ദീപാനന്ദ ഗിരിയും തിരിച്ചടിച്ചു.

മോഹന്‍ ലാല്‍-ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച ഹാസ്യ ചിത്രം നാടോടിക്കാറ്റിലെ ഒരു മീമാണ് സ്ന്ദീപാനന്ദ ഗിരി കമന്റിന് മറുപടി നല്‍കാന്‍ ഉപയോഗിച്ചത്. ‘ദാസാ… ഇവറ്റകളുടെ കരച്ചില്‍ എത്ര സംഗീതാത്മകം…’ എന്നാണ് മീമിലെ വാചകങ്ങള്‍. രാമായണം കിഡ്‌നാപ്പിംഗ് തുടങ്ങിയ ഹാസ്യ കമന്റുകളും പോസ്റ്റില്‍ നിറയുന്നുണ്ട്.

Next Story