‘ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍’; ഡാന്‍സ് വീഡിയോ ‘പൊരിച്ചൂ ട്ടാ’യെന്ന് സന്ദീപ് വാര്യര്‍
ഡാന്‍സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വീഡിയോ കണ്ട് ഒരുപാട് ഇഷ്ടം തോന്നിയെന്ന് ബിജെപി സംസ്ഥാന വക്താവ് പറഞ്ഞു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ. ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ. […]

ഡാന്‍സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വീഡിയോ കണ്ട് ഒരുപാട് ഇഷ്ടം തോന്നിയെന്ന് ബിജെപി സംസ്ഥാന വക്താവ് പറഞ്ഞു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ. ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ. പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നെന്നും സന്ദീപ് പാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജാനകിയുടെ എക്‌സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.
സന്ദീപ് വാര്യര്‍
ഡാന്‍സ് വീഡിയോയിലുള്ള വിദ്യാര്‍ത്ഥികളുടെ മതം ചൂണ്ടിക്കാട്ടി ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വിദ്വേഷ ആരോപണങ്ങള്‍ ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. നവീനും ജാനകിക്കുമെതിരെ വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജ് വീണ്ടും രംഗത്തെത്തി. നവീന്‍ കെ റസാക്ക് എന്ന പേര് റസാഖ് എന്നാക്കി മാറ്റിയാണ് കൃഷ്ണരാജ് വീണ്ടും ലൗ ജിഹാദ് പരാമര്‍ശവുമായി രംഗത്തെത്തിയത്. തന്റെ മുന്‍പോസ്റ്റ് ജിഹാദികളുടെ മണ്ടയ്ക്ക് തന്നെ കൊണ്ടെന്നും അതോടെ ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടിയെന്നും കൃഷ്ണരാജ് പറഞ്ഞു. ആശയവും സന്ദേശവും എത്തേണ്ട സ്ഥലത്ത് തന്നെയെത്തിയെന്നും അതില്‍ താന്‍ ചാരിതാര്‍ത്ഥ്യനായെന്നും കൃഷ്ണരാജ് പോസ്റ്റില്‍ പറഞ്ഞു.
കൃഷ്ണ രാജിന്റെ ആദ്യ പരാമര്‍ശം ഇങ്ങനെ: ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”
കേളേജുകള്‍ കേന്ദ്രീകരിച്ചും മതംമാറ്റം നടക്കുന്നുണ്ട്. നവീനുമായുള്ള സൗഹൃദത്തിലൂടെ ജാനകി സിറിയയിലെത്തുമെന്നാണ് കൃഷ്ണ രാജിന്റെ പരാമര്‍ശത്തെ പിന്തുണച്ച് മറ്റു ചിലര്‍ കമന്റ് രേഖപ്പെടുത്തുന്നത്. ആ വീഡിയോ എടുത്തതും വൈറലാക്കിയതും ഒരു മുസ്ലീം ആണെന്നാണ് കെആര്‍ ഇന്ദിര എന്ന സ്ത്രീയുടെ പരാമര്‍ശം. വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം നടത്തുന്നവര്‍ക്കെതിരെയും നിരവധി പേരാണ് രംഗത്തെത്തിയത്.