‘ഇന്ത്യയില്‍ ഓക്‌സിജന്‍ അപര്യാപ്തയില്ല’; മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തള്ളി സന്ദീപ് വാര്യര്‍, പൊളിച്ച് അവതാരകന്‍
കൊച്ചി: ഇന്ത്യയില്‍ ഓക്‌സിജന്‍ അപര്യാപ്തതയില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ഓക്‌സിജന്റെ ഷോര്‍ട്ടേജ് ഇല്ല. ഓക്‌സിജന്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളുടെ കുറവാണ് രാജ്യത്തുള്ളത്. ഇക്കാര്യം ആരോഗ്യ വിദഗദ്ധര്‍ വരെ പറയുന്ന കാര്യമാണ്. ഇന്ത്യയില്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനാണെങ്കിലും മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്റെ ലഭ്യതയാണെങ്കിലും ആവശ്യത്തിലധികമുണ്ട്. സന്ദീപ് വാര്യര്‍ പറയുന്നു. സപ്ലൈ ചെയിനില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ ഇക്കാര്യം ആരാണ് ഉറപ്പുവരുത്തേണ്ടതെന്ന് അവതാരകന്‍ ചോദിച്ചു. ഓക്‌സിജന്‍ വിതരണം […]

കൊച്ചി: ഇന്ത്യയില്‍ ഓക്‌സിജന്‍ അപര്യാപ്തതയില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ഓക്‌സിജന്റെ ഷോര്‍ട്ടേജ് ഇല്ല. ഓക്‌സിജന്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളുടെ കുറവാണ് രാജ്യത്തുള്ളത്. ഇക്കാര്യം ആരോഗ്യ വിദഗദ്ധര്‍ വരെ പറയുന്ന കാര്യമാണ്. ഇന്ത്യയില്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനാണെങ്കിലും മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്റെ ലഭ്യതയാണെങ്കിലും ആവശ്യത്തിലധികമുണ്ട്. സന്ദീപ് വാര്യര്‍ പറയുന്നു.
സപ്ലൈ ചെയിനില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ ഇക്കാര്യം ആരാണ് ഉറപ്പുവരുത്തേണ്ടതെന്ന് അവതാരകന്‍ ചോദിച്ചു. ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ഒരു വര്‍ഷം മുന്‍പ് തന്നെ തയ്യാറെടുപ്പ് നടത്തിയതായും സന്ദീപ് അവകാശപ്പെട്ടു. അതേസമയം സപ്ലൈ ചെയിനുമായി ഉണ്ടായ അപാകതകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബിജെപി വക്താവിന് കഴിഞ്ഞില്ല.
ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയെന്നും സന്ദീപ് വാദിച്ചു. എന്നാല്‍ ഇത് പണം വിതരണം ചെയ്യുന്നതിന്റെ പ്രശ്‌നമല്ലെന്നും പ്ലാന്റുകള്‍ നിര്‍മ്മിച്ച് നല്‍കേണ്ടത് കേന്ദ്ര ഏജന്‍സിയാണെന്നും അവതാരകന്‍ വ്യക്തത വരുത്തി. പ്ലാന്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യങ്ങള്‍ കൃത്യമായ മേല്‍നോട്ടം വഹിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഉദാഹരണം സഹിതം അവതാരകന്‍ വിശദീകരിച്ചു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ സന്ദീപിന് സാധിച്ചതുമില്ല. ഡല്‍ഹിയിലെ ഓക്‌സജന് കുറവ് വരാന്‍ കാരണം സംസ്ഥാന സര്‍ക്കാരിനാണെന്ന് ബിജെപി വാദം വക്താവ് ആവര്‍ത്തിക്കുകയും ചെയ്തു.