’21 ദിവസം, 208 ബൂത്തുകള്‍, ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനം’; തോറ്റ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍
പാലക്കാട്: ഷൊര്‍ണൂരിന്റെ പുതിയ എം.എല്‍ എ മമ്മിക്കുട്ടിക്ക് അഭിനന്ദനങ്ങളറിയിച്ച് തോറ്റ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. ഷൊര്‍ണൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കുന്നതായും സന്ദീപ് വാര്യര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രവചനങ്ങള്‍ക്ക് സമാനമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മമ്മിക്കുട്ടിയാണ് ഷൊര്‍ണൂര്‍ വിജയിച്ചത്. ഒരുഘട്ടത്തില്‍ പോലും ബിജെപി മുന്നിലെത്തിയിരുന്നില്ല. വോട്ടെണ്ണലിന് മുന്‍പ് തങ്ങള്‍ക്ക് പ്രതീക്ഷയുള്ളതായി ബിജെപി നേതൃത്വം അവകാശപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് ഷൊര്‍ണൂര്‍. സന്ദീപിന്റെ പോസ്റ്റ് വായിക്കാം 21 ദിവസം , 208 ബൂത്തുകള്‍, ആത്മാര്‍ത്ഥത മാത്രം […]

പാലക്കാട്: ഷൊര്‍ണൂരിന്റെ പുതിയ എം.എല്‍ എ മമ്മിക്കുട്ടിക്ക് അഭിനന്ദനങ്ങളറിയിച്ച് തോറ്റ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. ഷൊര്‍ണൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കുന്നതായും സന്ദീപ് വാര്യര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രവചനങ്ങള്‍ക്ക് സമാനമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മമ്മിക്കുട്ടിയാണ് ഷൊര്‍ണൂര്‍ വിജയിച്ചത്. ഒരുഘട്ടത്തില്‍ പോലും ബിജെപി മുന്നിലെത്തിയിരുന്നില്ല. വോട്ടെണ്ണലിന് മുന്‍പ് തങ്ങള്‍ക്ക് പ്രതീക്ഷയുള്ളതായി ബിജെപി നേതൃത്വം അവകാശപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് ഷൊര്‍ണൂര്‍.
സന്ദീപിന്റെ പോസ്റ്റ് വായിക്കാം
21 ദിവസം , 208 ബൂത്തുകള്‍, ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കിയ സഹപ്രവര്‍ത്തകര്‍. ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റം. നന്ദി ഷൊര്‍ണൂരിലെ വോട്ടര്‍മാര്‍ക്ക്. മുന്നോട്ടുള്ള യാത്രയിലും കൂടെയുണ്ടാവും.
ഒപ്പം, ഷൊര്‍ണൂരിന്റെ പുതിയ എം.എല്‍ എ ശ്രീ. മമ്മിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍. ഷൊര്‍ണൂരിന്റെ പൊതുനന്മക്കായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേരുന്നു.