Top

‘യുപിയില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ ഇഡിയറ്റ്, കേരളത്തിലാണേല്‍ നന്‍പന്‍ ഡാ’; സന്ദീപ് വാര്യര്‍

ആലപ്പുഴ പുന്നപ്രയില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ച കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യുപിയില്‍ ആംബുലന്‍സില്ലാതെ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍ അത് തെറ്റ്. എന്നാല്‍ കേരളത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ കാര്യമായെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. രോഗിയെ ബൈക്കിലെത്തിച്ച സംഭവത്തില്‍ ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുത്തി രോഗിയെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. അവര്‍ ആംബുലന്‍സിന് കാത്തിരുന്നെങ്കില്‍ രോഗിയെ രക്ഷിക്കാനാവില്ലായിരുന്നു എന്നാണ് ഡോക്ടര്‍ വിഷ്ണു […]

7 May 2021 8:32 PM GMT

‘യുപിയില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ ഇഡിയറ്റ്, കേരളത്തിലാണേല്‍ നന്‍പന്‍ ഡാ’; സന്ദീപ് വാര്യര്‍
X

ആലപ്പുഴ പുന്നപ്രയില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ച കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യുപിയില്‍ ആംബുലന്‍സില്ലാതെ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍ അത് തെറ്റ്. എന്നാല്‍ കേരളത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ കാര്യമായെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രോഗിയെ ബൈക്കിലെത്തിച്ച സംഭവത്തില്‍ ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുത്തി രോഗിയെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. അവര്‍ ആംബുലന്‍സിന് കാത്തിരുന്നെങ്കില്‍ രോഗിയെ രക്ഷിക്കാനാവില്ലായിരുന്നു എന്നാണ് ഡോക്ടര്‍ വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ച രേഖ, അരവിന്ദ് എന്നിവരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേ തുടര്‍ന്നാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പങ്കുവെച്ചത്.

കേരളമായതിനാലാണ് ഇത്തരത്തില്‍ ആ സംഭവത്തെ പ്രശംസിക്കുന്നത്. കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവരെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രിയടക്കം ഉള്ളവര്‍. അവര്‍ക്ക് അസാമാന്യ തൊലിക്കട്ടി തന്നെയാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

‘ഉത്തര്‍പ്രദേശില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ ഇഡിയറ്റ്‌സ്. കേരളത്തില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ നന്‍പന്‍ ഡാ. കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോയതും മഹാകാര്യമായി സമര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയോടും സഖാക്കളോടും മാധ്യമ സഖാക്കളോടും ഒന്നേ പറയാനുള്ളൂ. വല്ലാത്ത തൊലിക്കട്ടി തന്നെ.’

സന്ദീപ് വാര്യര്‍

ഉത്തർപ്രദേശിൽ ആംബുലൻസില്ലാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് കേരളത്തിൽ ആംബുലൻസില്ലാതെ ബൈക്കിൽ…

Posted by Sandeep.G.Varier on Friday, May 7, 2021

വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് സംഭവത്തില്‍ പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീയുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നു.’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story