Top

അപവാദപ്രചരണം; നിയമനടപടിയുമായി സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ നടന്ന സോഷ്യല്‍മീഡിയ പ്രചരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി ദാസ്. അടിസ്ഥാനരഹിതവും അവാസ്തവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നോട്ടീസ് അയക്കുമെന്നാണ് ശങ്കു ടി ദാസ് അറിയിച്ചത്. ശങ്കു ടി ദാസ് പറഞ്ഞത്: ”ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത […]

9 Jun 2021 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപവാദപ്രചരണം; നിയമനടപടിയുമായി സന്ദീപ് വാര്യര്‍
X

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ നടന്ന സോഷ്യല്‍മീഡിയ പ്രചരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി ദാസ്. അടിസ്ഥാനരഹിതവും അവാസ്തവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നോട്ടീസ് അയക്കുമെന്നാണ് ശങ്കു ടി ദാസ് അറിയിച്ചത്.

ശങ്കു ടി ദാസ് പറഞ്ഞത്: ”ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ ലോയര്‍ നോട്ടീസ് അയക്കുന്നതാണ്.”

സന്ദീപ് വാര്യരെ സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീജിത്ത് പണിക്കരും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സന്ദീപിന് മര്‍ദ്ദനമേറ്റെന്ന സംഭവം ശരിയല്ലെന്ന് എതിര്‍ രാഷ്ട്രീയ കക്ഷികളിലുള്ളവര്‍ പോലും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ടെന്നും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതാണെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചരണത്തെ തള്ളി പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായ എഎച്ച് ഹഫീസും രംഗത്തെത്തിയിരുന്നു. വനിതാ നേതാവുമായി ബന്ധമെന്ന പേരില്‍ സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്നത് അകം പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണെന്നാണ് ഹഫീസ് പറഞ്ഞത്. തൃശൂരിലെ ബിജെപിയുടെ നേതാവും നഗരസഭ കൗണ്‍സിലറുമായ ഒരു വനിതാ നേതാവ് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തിരുന്നു. അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സന്ദീപ് വാര്യരുടെ വസതിയില്‍ വനിതാ നേതാവിന്റെ ഭര്‍ത്താവ് മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഹഫീസ് പറയുന്നത്. സംഭവം പൂര്‍ണ്ണമായും തനിക്കറിയാവുന്നതാണെന്നും ഹഫീസ് കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും മസാല പുരട്ടി ഒരാളെ തേജോവധം ചെയ്യുന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Next Story

Popular Stories