സന്ദീപ് വാര്യരുടെ പിതാവ് ബിന്ദുഅമ്മിണിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; സക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍
സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതായി ആരോപണം. വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇതിന്റെ സ്‌ക്രീന്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുകയാണ്. പോസ്റ്റിന് താഴെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി എത്തിയത്. തന്റെ വീഡിയോ ബിന്ദു അമ്മിണി […]

സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതായി ആരോപണം. വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇതിന്റെ സ്‌ക്രീന്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുകയാണ്. പോസ്റ്റിന് താഴെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി എത്തിയത്. തന്റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്ററി ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
പിതാവിന്റെ പരാമര്‍ശത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരേയും പ്രതിഷേധം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.
‘ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല.’ എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.