ഇസ്രയേല്‍ ആക്രമണമായിരുന്നെങ്കില്‍ മുഖ്യമന്ത്രി കേരളത്തിന്റെ മകളായി പ്രഖ്യാപിച്ചേനെ, മാപ്പ് സൗമ്യ, ഇത് കേരളമാണ്; സന്ദീപ് വാര്യര്‍
സൗമ്യ കൊല്ലപ്പെട്ടത് ഇസ്രയേലിലുണ്ടായ ഷെല്ലാക്രമണത്തിലായതിനാലാണ് സംഘടിത മതഭീകരതയ്ക്കുമുന്നില്‍ മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഗാസയില്‍ വെച്ച് ഇസ്രയേല്‍ അക്രമത്തിലായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗമ്യയെ കേരളത്തിന്റെ മകളായി പ്രഖ്യാപിച്ചേനെയെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. സൗമ്യ കൊല്ലപ്പെട്ടത് ഇസ്രയേലിലുണ്ടായ ഷെല്ലാക്രമണത്തിലായതിനാലാണ് സംഘടിത മതഭീകരതയ്ക്കുമുന്നില്‍ മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കാര്യങ്ങള്‍ മറിച്ചായിരുന്നെങ്കില്‍ സൗമ്യ കേരളത്തിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖമായി അവതരിപ്പിക്കപ്പെടുമായിരുന്നുവെന്ന് സന്ദീപ് പറയുന്നു. സാംസ്‌കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തല്‍ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ ‘ സൗമ്യ ‘… കേരളത്തിലെ മാധ്യമങ്ങള്‍ ഒരാഴ്ച ഇസ്രായേല്‍ വിരുദ്ധ ചര്‍ച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേല്‍ ആക്രമണമായതിനാല്‍ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിന്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക . സൗമ്യയെ കേരളത്തിൻ്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ. കുടംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു.
ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നു. കോൺഗ്രസ് വിട്ടുകൊടുക്കുമോ ? രാഹുൽ ഗാന്ധിയുടെ ട്വീറ്റ് , ഭവന സന്ദർശനം, വഴിയിലെ ബേക്കറിയിൽ കയറി ചായ കുടിക്കൽ. അതങ്ങനെ പോവും.
സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിൻ്റെ പുതിയ സിനിമ ” സൗമ്യ “…
കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിൻ്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു.
പക്ഷേ , സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി.
സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും , മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു.