Top

മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനെതിരെ സന്ദീപ് വാര്യര്‍; ‘ബിജെപി അംഗമായിരുന്നില്ല’

സംവിധായകന്‍ മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മേജര്‍ രവി ബിജെപി അംഗമായിരുന്നില്ലെന്നും അദ്ദേഹത്തെ വിമുക്ത ഭടന്‍ എന്ന നിലയില്‍ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു. ബിജെപി സഹയാത്രികനായാണ് മേജര്‍ രവി അറിയപ്പെട്ടിരുന്നത്. […]

12 Feb 2021 7:56 AM GMT

മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനെതിരെ സന്ദീപ് വാര്യര്‍; ‘ബിജെപി അംഗമായിരുന്നില്ല’
X

സംവിധായകന്‍ മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മേജര്‍ രവി ബിജെപി അംഗമായിരുന്നില്ലെന്നും അദ്ദേഹത്തെ വിമുക്ത ഭടന്‍ എന്ന നിലയില്‍ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു.

ബിജെപി സഹയാത്രികനായാണ് മേജര്‍ രവി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് മേജര്‍ രവി നടത്തിയിരുന്നത്.
സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷവും അദ്ദേഹം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ബിജെപിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്നും എന്നാല്‍ ഒരു നന്ദി വാക്കു പോലും എവിടെ നിന്നും ലഭിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മേജര്‍ രവിയുടെ വാക്കുകള്‍: ”ബിജെപിയുടെ ഒരു പരിഗണനയും എനിക്ക് വേണ്ട. പക്ഷെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക്, കാര്യങ്ങള്‍ക്ക് നന്ദി പ്രതീക്ഷിക്കുന്നുുണ്ട്. പക്ഷെ എനിക്ക് അങ്ങനെയൊരു മറുപടി ബിജെപിയില്‍ നിന്ന് കിട്ടിയിട്ടില്ല. അവരുടേത് നന്ദികേടാണെന്ന് പറയുന്നില്ല. പക്ഷെ നന്ദിയെന്ന വാക്ക് അവരില്‍ നിന്ന് ലഭിച്ചിട്ടില്ല. 90 ശതമാനം ബിജെപിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. എന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കുമുള്ളത്. എനിക്ക് ഇടതുഭരണത്തില്‍ വിശ്വാസമില്ല. പിണറായി വിജയന് എല്ലാത്തിനും ധാര്‍ഷ്ട്യമാണ്. സെല്‍ഫിയെടുത്താന്‍ എതിര്‍പ്പ്. മാധ്യമങ്ങളോട് കടക്ക് പുറത്ത്. ഇനിയതെല്ലാം കാണാന്‍ വയ്യ. യുഡിഎഫ് ഭരണത്തില്‍ വരണമെന്നാണ് ഞാന്‍ ആഗ്രിക്കുന്നത്. പിണറായി വിജയനെക്കാള്‍ നല്ല നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയോട് ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് അവര്‍ നടപ്പാക്കിയില്ലെങ്കില്‍ അവരെയും ഞാന്‍ വിമര്‍ശിക്കും.”

രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മേജര്‍ രവി പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ ഇവിടെ വന്നിരിക്കുന്നതില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. പലരും ചോദിച്ചിരുന്നു, നിങ്ങള്‍ ബിജെപിക്കാരനല്ലേ, ആര്‍എസ്എസുകാരനല്ലേയെന്ന്. എനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ല. ഞാന്‍ രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാനൊരു രാഷ്ട്രമാണ്. ഇന്ത്യയെന്ന് മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് ഞാന്‍. വിശ്വാസം ആര്‍ക്കുമാകാം. ഞാനൊരു ഹിന്ദുവാണെന്ന് ഞാന്‍ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല. 2018ലെ പ്രളയത്തില്‍ 200 കുടുംബങ്ങളെ രക്ഷിക്കാന്‍ സാധിച്ചു എനിക്ക്. അത് എല്ലൂര്‍ക്കര പള്ളിയില്‍ നിന്നുകൊണ്ടായിരുന്നു. വിശ്വാസം ഓരോരുത്തര്‍ക്കും ആവാം. അത് ഹിന്ദുവിനാകാം, മുസ്ലീമിനാകാം. ക്രിസ്ത്യനാകാം. വിശ്വാസത്തില്‍ ഒരിക്കലും ഭരണാധികാരികള്‍ കൈകടത്തി വേദനിപ്പിക്കരുത്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ഇവിടെ വച്ച് നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി പ്രതിപക്ഷ നേതാവിനോട് ഞാനൊരു കാര്യം ചോദിക്കുകയാണ്. ശബരിമല വിഷയത്തില്‍ പൊലീസ് നിരവധി പേരെ തല്ലിച്ചതച്ചത് ഞാന്‍ കണ്ടിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. എന്തിന്, സ്വാമിയേ ശരണം അയ്യപ്പാ എന്ന് വിളിച്ചതിന്. ആ കേസുകളെല്ലാം നിങ്ങള്‍ അധികാരത്തിലേറിയാല്‍ പിന്‍വലിക്കുമെന്ന വാക്ക് ഈ ജനങ്ങള്‍ക്ക് നല്‍കണം രമേശേട്ടാ. അത് ഇന്ന് ഹിന്ദുവിന്റെ അടുത്താണേല്‍ നാളെ ക്രിസ്ത്യാനിയുടെ അടുത്തും മുസ്ലീമിന്റെ അടുത്തും നടക്കും. അതുകൊണ്ട് വിശ്വാസത്തില്‍ കയറി ആരും കൈകടത്തരുത്. ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്ന സര്‍ക്കാരിനെ നിലത്തിട്ട് ഉടച്ചിട്ട്, കയറ്റിനിര്‍ത്തണം. ഇതുപോലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മന്ത്രിസഭയെ.”

Next Story