‘കേട്ടത് സത്യമെങ്കിൽ’ കെ.എൻ.എ ഖാദറിന് അടിയന്തരമായി സുരക്ഷ നൽകണമെന്ന് സന്ദീപ് വാര്യർ; വ്യാജ പ്രചരണമെന്ന് കമന്റ്
കൊച്ചി: കെഎൻഎ ഖാദർ ഇസ്രായേൽ അനുകൂലമായ നിലപാടുകൾ വാട്സാപ്പിൽ പ്രചരിക്കുന്നതായി വ്യാജ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. കേട്ടത് സത്യമെങ്കിൽ കെ.എൻ.എ ഖാദറിന് അടിയന്തരമായി സുരക്ഷ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നതായി സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. കെ.എൻ.എ ഖാദറിന്റെ ഇസ്രായേൽ അനുകൂല നിലപാട് സത്യമാണെങ്കിൽ എന്നാണ് സന്ദീപ് ഉദ്ദേശിച്ചതെന്നാണ് സൂചന. അതേസമയം വിഷയത്തിൽ പൊലീസിൽ കെഎൻഎ ഖാദർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ പേരിൽ വാട്സാപ്പ് വഴി വ്യാജ പ്രചരണം […]

കൊച്ചി: കെഎൻഎ ഖാദർ ഇസ്രായേൽ അനുകൂലമായ നിലപാടുകൾ വാട്സാപ്പിൽ പ്രചരിക്കുന്നതായി വ്യാജ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. കേട്ടത് സത്യമെങ്കിൽ കെ.എൻ.എ ഖാദറിന് അടിയന്തരമായി സുരക്ഷ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നതായി സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. കെ.എൻ.എ ഖാദറിന്റെ ഇസ്രായേൽ അനുകൂല നിലപാട് സത്യമാണെങ്കിൽ എന്നാണ് സന്ദീപ് ഉദ്ദേശിച്ചതെന്നാണ് സൂചന.
അതേസമയം വിഷയത്തിൽ പൊലീസിൽ കെഎൻഎ ഖാദർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ പേരിൽ വാട്സാപ്പ് വഴി വ്യാജ പ്രചരണം നടക്കുന്നുവെന്നാണ് പരാതി. ഗ്രൂപ്പുകളുടെയും ഷെയർ ചെയ്ത ആളുടെയും നമ്പർ കാണത്തക്കവിധം സ്‌ക്രീൻ ഷോട്ടുകൾ അടക്കമാണ് പരാതി നൽകിയത്. പരാതിയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ സന്ദീപിന്റെ പോസ്റ്റ് ചേരിതിരിവുണ്ടാക്കാനാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. കെഎൻഎ ഖാദറിനെതിരെ നടക്കുന്ന സംഘപരിവാർ പ്രചരണമാണെന്നും ചിലർ ആരോപിക്കുന്നു.
സന്ദീപ് വാര്യരുടെ കുറിപ്പ്: ശ്രീ.കെ .എൻ.എ ഖാദറിന് അടിയന്തരമായി സുരക്ഷ നൽകാൻ ബഹു. മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിൻ്റേതെന്ന പേരിൽ കടുത്ത ഇസ്രായേൽ അനുകൂലമായ നിലപാടുകളുള്ള വോയ്സ് ക്ലിപ് പ്രചരിക്കുന്നു .
( കേട്ടത് സത്യമാണെങ്കിൽ )