Top

അര്‍ജന്റീനയ്ക്ക് വീണ്ടും ‘ബ്രാവോ’ പൂട്ടിട്ട് ചിലി; മെസിക്കു മറുപടി സാഞ്ചസിലൂടെ

അര്‍ജന്റീനയ്ക്കു വീണ്ടും തലവേദനയായി ക്ലോഡിയോ ബ്രാവോ എന്ന ചിലിയന്‍ ഗോള്‍കീപ്പര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നു നടന്ന മത്സരത്തില്‍ ഉറച്ച മൂന്നു ഗോളുകളും രണ്ടു പോയിന്റുകളുമാണ് ബ്രാവോ അര്‍ജന്റീനയില്‍ നിന്നു തട്ടിയകറ്റിയത്. ഇന്നു രാവിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രാവോയ്ക്കു മുന്നില്‍ തലകുനിച്ച അര്‍ജന്റീന ചിലിയോട് 1-1 സമനില വഴങ്ങി. ആതിഥേയര്‍ക്കായി നായകന്‍ ലയണല്‍ മെസി ഗോള്‍ നേടിയപ്പോള്‍ അലക്‌സിസ് സാഞ്ചസിന്റെ വകയായിരുന്നു ചിലിയുടെ സമനില ഗോള്‍. ലാത്വാരോ മാര്‍ട്ടിനസിനെ ചിലി താരം ഗ്വില്ലെര്‍മോ മരിപാന്‍ […]

3 Jun 2021 11:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ജന്റീനയ്ക്ക് വീണ്ടും ‘ബ്രാവോ’ പൂട്ടിട്ട് ചിലി; മെസിക്കു മറുപടി സാഞ്ചസിലൂടെ
X

അര്‍ജന്റീനയ്ക്കു വീണ്ടും തലവേദനയായി ക്ലോഡിയോ ബ്രാവോ എന്ന ചിലിയന്‍ ഗോള്‍കീപ്പര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നു നടന്ന മത്സരത്തില്‍ ഉറച്ച മൂന്നു ഗോളുകളും രണ്ടു പോയിന്റുകളുമാണ് ബ്രാവോ അര്‍ജന്റീനയില്‍ നിന്നു തട്ടിയകറ്റിയത്.

ഇന്നു രാവിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രാവോയ്ക്കു മുന്നില്‍ തലകുനിച്ച അര്‍ജന്റീന ചിലിയോട് 1-1 സമനില വഴങ്ങി. ആതിഥേയര്‍ക്കായി നായകന്‍ ലയണല്‍ മെസി ഗോള്‍ നേടിയപ്പോള്‍ അലക്‌സിസ് സാഞ്ചസിന്റെ വകയായിരുന്നു ചിലിയുടെ സമനില ഗോള്‍.

ലാത്വാരോ മാര്‍ട്ടിനസിനെ ചിലി താരം ഗ്വില്ലെര്‍മോ മരിപാന്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 24-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. എന്നാല്‍ 37-ാം മിനിറ്റില്‍ ഗാരി മെഡലിന്റെ പാസില്‍ നിന്ന് സാഞ്ചസ് സമനില ഗോള്‍ നേടി.

പിന്നീട് അര്‍ജന്റീന മുന്നേറ്റനിര കിണഞ്ഞു പൊരുതിയെങ്കിലും ചിലി പ്രതിരോധം വഴങ്ങാന്‍ കൂട്ടാക്കിയില്ല. കോവിഡ് രോഗബാധയെത്തുടര്‍ന്ന് വിശ്വസ്ത ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ അര്‍ട്യൂറോ വിദാല്‍ കളത്തിലില്ലാത്തതിന്റെ ക്ഷീണം ചിലി പ്രകടമാക്കിയേയില്ല.

ബാറിനു കീഴില്‍ ബ്രാവോയും ഉജ്ജ്വല ഫോമിലായിരുന്നു. ആദ്യ പകുതിക്കു മുമ്പ് മെസിയുടെ ഫ്രീകിക്കും മത്സരത്തിന്റെ അവസാന മിനിറ്റില്‍ മെസിയുടെ തന്നെ ഉജ്ജ്വലമായൊരു ഷോട്ടും ലോകോത്തര മികവില്‍ തട്ടിയകറ്റിയ ബ്രാവോ അര്‍ജന്റീനയ്ക്കു ജയം നിഷേധിച്ചു.

സമനിലയോടെ യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തു തുടരുകയാണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണുള്ളത്. നാലു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയിന്റുമായി ചിലി ആറാമതാണ്.

ഇന്നു നടന്ന മറ്റു മത്സരങ്ങളില്‍ ബൊളീവിയ 3-1ന് വെനസ്വേലയെയും കൊളംബിയ 3-0ന് പെറുവിനെയും തോല്‍പിച്ചപ്പോള്‍ യുറുഗ്വേ പരാഗ്വേയോട് ഗോള്‍രഹിത സമനില വഴങ്ങി.

Next Story

Popular Stories