
സംയുക്ത മേനോന്, നാസര്‍, കിഷോര്‍, ധര്മജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് കുഞ്ചാക്കോ ബോബന്, വിജയ് സേതുപതി എന്നിവര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറില്‍ അജി മേടയിലും അരോമ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ വി രാജേഷ് തിരകഥയൊരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ് ലോകനാഥനാണ്.
ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.
ചിത്രത്തിന്റെ എഡിറ്റര്‍ സുരേഷ് അരസും സംഗീതം അഭിജിത്ത് ഷൈലനാഥുമാണ്. ലൈന്‍ പ്രൊഡ്യൂസര്‍- ബാബു,കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍-ലിജി പ്രേമന്, പരസ്യക്കല-ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്ട്രോളര്-സഞ്ജയ് പാല്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ്.