‘ഡ്രസ് വാങ്ങിത്തരാമെന്ന് പറയുന്നവരോട് എന്ത് മറുപടി പറയണം?’; നിങ്ങള്‍ പറഞ്ഞു തരൂയെന്ന് സംയുക്ത മേനോന്

വസ്ത്രധാരണത്തെക്കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ കമന്റുകള്‍ക്ക് താന്‍ എന്തിന് മറുപടി നല്‍കണമെന്ന് നടി സംയുക്ത മേനോന്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന എറിഡ എന്ന ചിത്രത്തിലെ പോസ്റ്ററില്‍ ഷര്‍ട്ട് മാത്രം ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിരവധി മോശം കമന്റുകള്‍ക്ക ഇരയാകേണ്ടി വന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിര എന്ന പരിപാടിയില്‍ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഈ സിസ്റ്റത്തില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സംയുക്ത പറഞ്ഞു.
ഞാന്‍ എന്തിന് വേദനിക്കണം. അങ്ങനെ വേദനിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത്. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്സ സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ ധരിക്കാറില്ല. പിന്നെ അല്പം ഷോര്‍ട് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകുന്നു?
സംയുക്ത മേനോന്
‘ഒരു സീനില്‍ എനിക്ക് തന്ന കോസ്റ്റ്യൂംസായിരുന്നു അത്. അതില്‍ ആളുകള്‍ ഇങ്ങനെ കമന്റ് ചെയ്യുന്നു . ഞാന്‍ എന്തിനു ആ കാര്യങ്ങളില്‍ ഉത്തരം പറയണം? ഞാന്‍ അത്തരം കമന്റ്സ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരുങ്ങി ഇന്റര്‍വ്യൂവില്‍ ഈ ചോദ്യം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ കമന്റ്സ് ഉണ്ടെന്ന് ഞാന്‍ അറിയുന്നത്’, സംയുക്ത പറയുന്നു.
പല സിനിമ പ്രൊമോഷൻ സൈറ്റുകളിലും റീച്ചിന് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിയ്ക്കാറുണ്ടെന്നും സംയുക്ത പറയുന്നു. ‘ഈ ഇടയായിട്ടു ഫിറ്റ്നസ് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. അതിനായി ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. ഇവര്‍ക്ക് ഇത് എങ്ങനെയെങ്കിലും പേജില്‍ കൊടുക്കണം? സിനിമയ്ക്ക് വേണ്ടി വെയിറ്റ് കുറച്ച് സംയുക്ത എന്ന പേരില്‍ വാര്‍ത്തയാക്കി. എന്നാല്‍ ഞാന്‍ എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഒരു സിനിമയ്ക്കും വേണ്ടിയല്ല ഫിറ്റ്നസ് നോക്കിയത്. അവര്‍ തന്നെ ഒരു ന്യൂസ് അങ്ങ് സൃഷ്ടിച്ചു, സംയുക്ത കുറ്റപ്പെടുത്തി.
ഇന്നല്ലെങ്കില്‍ നാളെ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ സൈബര്‍ നിയമങ്ങള്‍ കുറച്ചുകൂടെ ശക്തമാകണം. മീഡിയ അതിന് സപ്പോര്‍ട്ട് ചെയ്യണമെന്ന് സംയുക്ത കൂട്ടിച്ചേർത്തു. താന്‍ സൈബര്‍ ബുളളിയിങ്ങിനെതിരാണെന്നും ട്രോളുകളിലൂടെ ഒരാള്‍ക്കും ഫേമസ് ആകാന്‍ പറ്റുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും സംയുക്ത പറഞ്ഞു.