
സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 2014 മുതല്‍ കിടപ്പിലായിരുന്നു. 78 വയസ്സായിരുന്നു. പ്രാദേശികമായി പിതാവ് ആരംഭിച്ച ഒരു ചെറിയ സ്ഥാപനത്തില്‍ നിന്ന് സാംസങിനെ ഒരാഗോള ടെക് ഭീമനിലേക്ക് വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ലീ. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണശേഷം 1987 ലാണ് അദ്ദേഹം സാംസങിന്റെ അധികാരമേറ്റെടുക്കുന്നത്.
കൊറിയന്‍ യുദ്ധത്തിനുശേഷം തകര്‍ന്നുനിന്ന സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്‌ഫോണുകള്‍, സെമി കണ്ടക്ടര്‍ ചിപ്പുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളില്‍ ഒന്നായി സംസങിനെ പടുത്തുയര്‍ത്തിയത് ലീയാണ്.
നിലവില്‍ 375 ബില്ല്യന്‍ ഡോളര്‍ ആഗോളമൂല്യമുള്ള സാംസങിന്റെ വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ജിഡിപിയുടെ അഞ്ചിലൊന്നിന് തുല്യമാണ്. പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കുറ്റത്തിനടക്കം രണ്ട് ക്രിമിനല്‍ കേസുകളില്‍ ലീ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
- TAGS:
- Lee Kun-hee
- Samsung Group