തമിഴ്‌നാട്ടില്‍ മനുഷ്യന്റെ തലയുമായി ‘സ്വാമിയാട്ടം’; ശേഷം നാല് പേര്‍ ചേര്‍ന്ന് ഭക്ഷിച്ചു, കേസ്
തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത് ക്ഷേത്രത്തില്‍ മനുഷ്യന്റെ തലയുമായി ‘സ്വാമിയാട്ടം’. ചടങ്ങുകളുടെ ഭാഗമായി മനുഷ്യന്റെ തല ക്ഷേത്രത്തിനടുത്ത് വെച്ച് നാല് പേര്‍ ചേര്‍ന്ന് ഭക്ഷിക്കുകയും ചെയ്തു. കല്ലുരുന്നി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അമ്പലത്തില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ ഒരാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്താവുന്നത്. വില്ലേജ് ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്രാമത്തിന് സമീപത്തുള്ള ശ്മാശാനത്തിലുണ്ടായിരുന്ന മൃതദേഹത്തിന്റെ തലയറുത്ത് ചടങ്ങില്‍ കൊണ്ടുവരികയാണെന്നാണ് […]
27 July 2021 4:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത് ക്ഷേത്രത്തില്‍ മനുഷ്യന്റെ തലയുമായി ‘സ്വാമിയാട്ടം’. ചടങ്ങുകളുടെ ഭാഗമായി മനുഷ്യന്റെ തല ക്ഷേത്രത്തിനടുത്ത് വെച്ച് നാല് പേര്‍ ചേര്‍ന്ന് ഭക്ഷിക്കുകയും ചെയ്തു. കല്ലുരുന്നി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അമ്പലത്തില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ ഒരാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്താവുന്നത്. വില്ലേജ് ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്രാമത്തിന് സമീപത്തുള്ള ശ്മാശാനത്തിലുണ്ടായിരുന്ന മൃതദേഹത്തിന്റെ തലയറുത്ത് ചടങ്ങില്‍ കൊണ്ടുവരികയാണെന്നാണ് വിവരം. ആരുടെ മൃതദേഹമാണെന്ന് വ്യക്തമല്ല. തലയോട്ടി ഭക്ഷിച്ചവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നാലു പേരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാട്ടു കോവില്‍ എന്നറിയപ്പെടുന്ന അമ്പലത്തില്‍ നേരത്തെയും സമാന രീതിയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്ന് പൂജ നടത്തിയിരുന്നു. 2019ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് കൈയ്യും തലയുമാണ് പൂജാരികള്‍ ഭക്ഷിച്ചത്.
2019ലെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ സംഭവത്തില്‍ അമ്പലത്തിന്റെ നടത്തിപ്പുകാരായ ആറ് പേര്‍ക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ സുടലെ മാടസാമി ക്ഷേത്രങ്ങളിലെ സ്വാമിയാടികളാണ് ഇത്തരം പ്രാചീന ആരാധനാ രീതികള്‍ പിന്തുടരുന്നത്്. പൂജകളുടെ ഭാഗമായി സ്വാമിയാടികള്‍ വേട്ടക്കായി ഇറങ്ങും. തിരികെയെത്തുന്നത് ശ്മശാനങ്ങളില്‍ നിന്നും വേട്ടയാടിയ മൃതദേഹങ്ങളുടെ ഭാഗവുമായിട്ടായിരിക്കും. മനുഷ്യരെ ഭക്ഷിക്കുന്ന സ്വാമിയാടികളെന്ന് ഖ്യാതിയും ഇവര്‍ക്കുണ്ട്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ നിയമം മൂലം നിരോധിച്ചവയാണ്.
- TAGS:
- Temple Priest
- Viral