ഉമര്‍ ഫൈസിയെ തള്ളി സമസ്ത; നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിഫ്രി തങ്ങള്‍; ‘വ്യക്തി അഭിപ്രായങ്ങള്‍ സംഘടനയുടേതല്ല’
സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ച ഉമര്‍ ഫൈസി മുക്കത്തെ തള്ളി സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ മാത്രമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ സമസ്തയുടെ പേരില്‍ കൊടുക്കരുത്. സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.സമസ്ത ഒരു മതസംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍ […]

സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ച ഉമര്‍ ഫൈസി മുക്കത്തെ തള്ളി സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ മാത്രമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ സമസ്തയുടെ പേരില്‍ കൊടുക്കരുത്. സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സമസ്ത ഒരു മതസംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍ സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടരിയോ അറിയിക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം തൃപ്തികരമാണെന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം. ചില നിലപാടുകളില്‍ അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലീം സമൂഹത്തിന് നല്കുന്ന പിന്തുണ മറക്കാനാകില്ലെന്നുമാണ് ഉമര്‍ ഫൈസി പറഞ്ഞത്.
”എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു മുസ്ലിം വിരുദ്ധ സര്‍ക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും സമസ്തയോട് ഇടപെട്ടത് മാന്യമായാണ്. എന്നുപറഞ്ഞാല്‍, ഞങ്ങളുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍വ്വമായാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും നടപ്പാക്കിത്തന്നു എന്നല്ല. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടാവും. എന്നാല്‍, പല നല്ല കാര്യങ്ങളും ചെയ്തത് കണക്കാക്കണം.”
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടിനെക്കുറിച്ചുള്ള സമസ്തയുടെ നിലപാടും ഉമര്‍ ഫൈസി വ്യക്തമാക്കി. ജമാഅത്തെ മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിര്‍ത്തണം എന്നാണ് സമസ്തയുടെ നിലപാട്. മതേതര പാരമ്പര്യമുള്ള പാര്‍ട്ടികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.