Top

മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം; മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും സുപ്രീം കോടതിയില്‍

രാജ്യത്ത് മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള വിജ്ഞാപനത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സമസ്ത ആവശ്യപെട്ടു. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന വിജ്ഞാപനത്തിന്റെ ലംഘനമാണെന്ന് സമസ്ത പറയുന്നു.പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് നേരത്തെ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സമസ്ത പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. വിജ്ഞാപനം ചോദ്യം ചെയ്ത് നേരത്തെ മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ ഹര്‍ജി […]

3 July 2021 11:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം; മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും സുപ്രീം കോടതിയില്‍
X

രാജ്യത്ത് മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള വിജ്ഞാപനത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സമസ്ത ആവശ്യപെട്ടു. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന വിജ്ഞാപനത്തിന്റെ ലംഘനമാണെന്ന് സമസ്ത പറയുന്നു.പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് നേരത്തെ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സമസ്ത പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.

വിജ്ഞാപനം ചോദ്യം ചെയ്ത് നേരത്തെ മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കാണ് പൗരത്വം നല്‍കാന്‍ ഒരുങ്ങുന്നത്. മുസ്ലിം ഇതര മതസ്ഥരായ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ മതസ്ഥരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ്, ഹരിയാന, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു മുമ്പാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. 1995 ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരം അടിയന്തരമായി ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. 2019 ല്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമ വകുപ്പുകള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. പൗരത്വ ഭേഗദതി നിയമത്തില്‍ ചട്ടങ്ങള്‍ കൊണ്ടു വരാനുള്ള ആറ് മാസ് സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് തവണയാണ് കേന്ദ്രം സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ഇതുവരെയും ചട്ടങ്ങള്‍ കേന്ദ്രം രൂപീകരിച്ചിട്ടില്ല.

Next Story