Top

‘സമുദായങ്ങളെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണം’; സമസ്ത മുശാവറ അംഗം എംപി മുസ്തഫല്‍ ഫൈസി

മലപ്പുറം: സമുദായങ്ങളെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എംപി മുസ്തഫല്‍ ഫൈസി. എസ്‌കെഎസ്എസ്എഫ് മനുഷ്യ ജാലികയുടെ സ്വാഗത സംഘ രൂപവത്കരണ കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ദുറഷീദലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെഎന്‍സി തങ്ങള്‍ താനാളൂര്‍, സയ്യിദ് എഎസ്‌കെ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹസീബ് തങ്ങള്‍, നസ്തര്‍ […]

7 Jan 2021 11:17 PM GMT

‘സമുദായങ്ങളെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണം’; സമസ്ത മുശാവറ അംഗം എംപി മുസ്തഫല്‍ ഫൈസി
X

മലപ്പുറം: സമുദായങ്ങളെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എംപി മുസ്തഫല്‍ ഫൈസി. എസ്‌കെഎസ്എസ്എഫ് മനുഷ്യ ജാലികയുടെ സ്വാഗത സംഘ രൂപവത്കരണ കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ദുറഷീദലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെഎന്‍സി തങ്ങള്‍ താനാളൂര്‍, സയ്യിദ് എഎസ്‌കെ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹസീബ് തങ്ങള്‍, നസ്തര്‍ ചേന്നര, വി.കെ.എം. ശാഫി, തിരൂര്‍ നഗരസഭാ ഉപാധ്യക്ഷന്‍ പി രാമന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

‘അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാംപയിനിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര നടന്നുവരികയാണ്.

Next Story