Top

‘ഡിവൈഎഫ്‌ഐ ജനാധിപത്യവ്യവസ്ഥയെ മാനിക്കണം’; എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ വിഷയത്തില്‍ സമസ്ത

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നത് തടഞ്ഞ അതേ പ്രദേശത്ത് ഇന്ന് വീണ്ടും പതാക ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എസ്‌കെഎസ്എസ്എഫ് തീരുമാനിച്ചിട്ടുണ്ട്.

27 Dec 2020 10:04 PM GMT

‘ഡിവൈഎഫ്‌ഐ ജനാധിപത്യവ്യവസ്ഥയെ മാനിക്കണം’; എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ വിഷയത്തില്‍ സമസ്ത
X

എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്‌ഐ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത. ഡിവൈഎഫ്‌ഐ ജനാധിപത്യവ്യവസ്ഥയെ മാനിക്കാന്‍ തയ്യാറാകണമെന്ന് സമസ്ത പറഞ്ഞു. ചെറുവത്തൂര്‍ ചീമേനി ചാനടുക്കത്ത് പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ നേതാക്കളാണ് കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നത് തടഞ്ഞ അതേ പ്രദേശത്ത് ഇന്ന് വീണ്ടും പതാക ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എസ്‌കെഎസ്എസ്എഫ് തീരുമാനിച്ചിട്ടുണ്ട്. സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഡിവൈഎഫ്‌ഐ നടപടികള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമസ്ത കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അറിയിച്ചു.

പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗ് സമുദായത്തിന്റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോയെന്നും തഹ്ലിയ ചോദിച്ചു. സംസ്ഥാനത്തെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാടെന്നും തഹ്ലിയ ചോദിച്ചു.

Next Story