ഫലം പ്രവചിച്ച് അരലക്ഷം നേടാം; കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരമൊരുക്കി സമന്വയ കാനഡ

ടെറോന്റോ: കേരളത്തിന്റെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ മത്സരമൊരുക്കി സമന്വയ കാനഡ. ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങടങ്ങുന്ന മത്സരത്തില്‍ പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുകയാണ് മത്സരം. ഒന്നാംസ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപയയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്. മുന്നണികള്‍ നേടുന്ന സീറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന അഞ്ച് പേര്‍ക്ക് 10000 രൂപ വീതം സമ്മാനവുമുണ്ട്. ഏപ്രില്‍ 15 ഇന്ത്യന്‍ സമയം രാത്രി 12 വരെയാണ് അവസരം.

”വികസനത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി. വിവാദങ്ങളില്‍ വിജയക്കണക്കുകള്‍  കൂട്ടിക്കിഴിച്ച്  വലതുപക്ഷം. ഇരുവര്‍ക്കുമിടയില്‍ കാലുകുത്താന്‍ ഇടംതേടുന്ന ദേശീയ ജനാധിപത്യസഖ്യം. തെരഞ്ഞെടുപ്പ്ചൂടില്‍ തിളച്ചുമറിയുകയാണ് കേരളം. അടുത്ത അഞ്ച് വര്‍ഷത്തെ ഭാഗധേയം നിര്‍ണയിക്കാന്‍ കേരളം ഏപ്രില്‍ ആറിന് വിധിയെഴുതുമ്പോള്‍ വിജയിയാകാന്‍ നിങ്ങള്‍ക്കും ഒരവസരം.” 

മത്സര നിയമാവലി

• സമന്വയയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
• ഒരു വ്യക്തി ഒന്നിലധികം തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത്തരത്തില്‍ പങ്കെടുക്കുന്നവരെ അയോഗ്യരായി കണക്കാക്കും.
• സമന്വയുടെ സെന്‍ട്രല്‍ കമ്മറ്റിക്കായിരിക്കും മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
• സങ്കേതിക കാരണങ്ങളാല്‍ മത്സരം പിന്‍വലിക്കേണ്ടി വരികയാണെങ്കില്‍ അതിനുള്ള അധികാരം സമന്വയ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിക്ഷിപ്തമാണ്.
• ഒന്നില്‍ കൂടുതല്‍ പേര് ശരിയുത്തരം നല്‍കിയാല്‍ വിജയിയെ നറുക്കെടുപ്പു വഴി തെരഞ്ഞെടുക്കും
• വിജയികള്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
• സമന്വയ സെന്‍ട്രല്‍, യൂണിറ്റ് കമ്മിറ്റിയംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
• മത്സരം സംബന്ധിച്ച എല്ലാ നിയമപരമായ വ്യവഹാരങ്ങളും ടൊറന്റോ ധകാനഡപ പരിധിക്കുള്ളിലായിരിക്കും
• സാങ്കേതികപ്പിഴവ് മൂലം ലഭിക്കാത്ത എന്‍ട്രികള്‍ക്ക് സമന്വയ ഉത്തരവാദി അല്ല.
• പ്രവചനമത്സരം സംബന്ധിച്ച എല്ലാ അറിയിപ്പുകളും സമന്വയയുടെ വെബ്‌സൈറ്റിലാകും ആധികാരികമായി പ്രസിദ്ധീകരിക്കുക.

മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ലിങ്ക് : https://www.samanwaya.ca/contest-page/

Covid 19 updates

Latest News