Top

‘ഭാവിയിലെ നിരാശകളെ നേരിടാനായി നഖത്തിന്റെ കുറച്ചെങ്കിലും ബാക്കി വെക്കണം’; കപില്‍ സിബലിനോട് സല്‍മാന്‍ ഖുര്‍ഷിദ്‌

“വിജയങ്ങളെ വില കുറച്ചു കാണുകയും എന്നാൽ പരാജയങ്ങളിൽ നഖം കടിക്കുകയും ചെയ്യുന്ന നേതാക്കൾ ഭാവിയിലെ നിരാശകളെ നേരിടാനായി നഖത്തിന്റെ കുറച്ചെങ്കിലും ബാക്കി വെക്കണ”മെന്ന് സൽമാൻ ഖുർഷിദ് തുറന്ന് അഭിപ്രായപ്പെടുന്നു.

17 Nov 2020 7:34 AM GMT

‘ഭാവിയിലെ നിരാശകളെ നേരിടാനായി നഖത്തിന്റെ കുറച്ചെങ്കിലും ബാക്കി വെക്കണം’; കപില്‍ സിബലിനോട് സല്‍മാന്‍ ഖുര്‍ഷിദ്‌
X

കോൺഗ്രസിന്റെ മുതിർന്ന നേതാവായ കപിൽ സിബൽ കോണ്‍ഗ്രസ് പാർട്ടി ‘തകർച്ച’യിലാണെന്ന് വിമർശിച്ചതിന് തൊട്ടുപിന്നാലെ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

“വിജയങ്ങളെ വില കുറച്ചു കാണുകയും എന്നാൽ പരാജയങ്ങളിൽ നഖം കടിക്കുകയും ചെയ്യുന്ന നേതാക്കൾ ഭാവിയിലെ നിരാശകളെ നേരിടാനായി നഖത്തിന്റെ കുറച്ചെങ്കിലും ബാക്കി വെക്കണ”മെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചു കപില്‍ സിബല്‍ രംഗത്തെത്തിയതിനെ തുടർന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്.

പാര്‍ട്ടിക്കുള്ളിലെ മറ്റ് വിമര്‍ശകരുമായി ചേര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെടുന്നവർ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ പാരമ്പര്യം ഓർക്കണമെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെടുന്നത്. തങ്ങളുടെ തന്നെ കുറവുകളിലേക്ക് വേണം വിമര്‍ശകര്‍ ആദ്യം നോക്കേണ്ടതെന്ന് ഖുർഷിദ് ആവശ്യപ്പെട്ടു.

പാർട്ടിയുടെ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ കോൺഗ്രസിലെ എല്ലാവരും തന്നെ പരിഭ്രാന്തരാണ് ഖുർഷിദ് പറയുന്നു. സർക്കാരിനെ തിരഞ്ഞെടുക്കുന്ന ജനങ്ങൾ പാർട്ടി സ്വീകരിക്കുന്ന “പുരോഗമന മൂല്യങ്ങളെ പ്രതിരോധിക്കുന്നു” എങ്കിൽ പാർട്ടി പ്രവർത്തകർ “അധികാരത്തിൽ തിരിച്ചെത്താൻ ഷോർട്ട് കട്ട്സ്” നോക്കുന്നതിനുപകരം ഒരു നീണ്ട പോരാട്ടത്തിനായുള്ള തയ്യാറെടുപ്പുകൾ ആണ് നടത്തേണ്ടത്, അദ്ദേഹം വ്യക്തമാക്കുന്നു.

“അതിനാൽ ചില വ്യക്തികൾ നിരന്തരമായി ആവശ്യപ്പെടുന്നത് പോലെ ലക്ഷ്യബോധമില്ലാത്ത ആത്മപരിശോധനയല്ല, മറിച്ച് നമ്മൾ വിശ്വസിക്കുന്ന അടിസ്ഥാന തത്വങ്ങളുടെ സ്ഥിരീകരണത്തിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്. എന്നാൽ അധികാരം വീണ്ടെടുക്കുന്നതിനായി നമ്മുടെ തത്വങ്ങളുമായി വിട്ടുവീഴ്ച ചെയ്യാൻ വ്യക്തമായും പരോക്ഷമായും തയ്യാറെടുക്കുകയാണെങ്കിൽ , ഞങ്ങൾ ബാഗുകൾ പായ്ക്ക് ചെയ്തേക്കാം.”സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു.

“രാഷ്‌ട്രീയ തന്ത്രങ്ങൾ കാലാകാലങ്ങളിൽ വിലയിരുത്തപ്പെടുകയും വീണ്ടും എഴുതപ്പെടുകയും ചെയ്യേണ്ടതാണെന്ന് ” സമ്മതിച്ച ഖുർഷിദ്, “അത്തരം ശ്രമങ്ങൾ മാധ്യമങ്ങളിലൂടെ ആകരുതെന്ന് ഓർമപ്പെടുത്തി. എതിർ പാർട്ടികൾക്ക് തീരുമാനങ്ങൾ ഉടനടി പരിശോധിക്കാനേ അതുപകരിക്കൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.”

ബിഹാറിലും മറ്റ് സംസ്​ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നിരാശാജനകമായ പ്രകടനം നടത്തിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽ പാർട്ടിക്ക് മുഖം നഷ്​ടമാകുകയാണെന്ന് സിബൽ പറഞ്ഞിരുന്നു. കോൺഗ്രസ്സ് പാർട്ടിയെ ബിജെപിക്ക്​ ബദലായി ജനങ്ങൾ കണക്കാക്കുന്നില്ലെന്നും സിബൽ തുറന്നടിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Next Story