‘ഒടുക്കത്തെ തള്ള്…എല്ലാം ശരിയാക്കി കഴിഞ്ഞെങ്കില്‍ പോയിക്കോളണം’; പൊട്ടിച്ചിരിച്ച് സലീം കുമാര്‍; രൂക്ഷ പരിഹാസം
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലീം കുമാര്‍. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാര്‍ അറബിക്കടല്‍ വരെ വിറ്റുവെന്ന് സലീം കുമാര്‍ പരിഹസിച്ചു. എന്തൊക്കെ പറഞ്ഞാലും തള്ളനൊരു കുറവുമില്ല. എല്ലാം ശരിയാക്കി തരുമെന്ന് പറഞ്ഞ് വന്നവര്‍ അത് കഴിഞ്ഞെങ്കില്‍ പോയിക്കോളണമെന്നും ഇല്ലെങ്കില്‍ പറഞ്ഞുവിട്ടോളണമെന്നും എന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നംപള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സലീം കുമാറിന്റെ പ്രതികരണം. സലീംകുമാര്‍ പറഞ്ഞത്– ‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാര്‍. സത്യമാണ്. അറബിക്കടല്‍ ഒക്കെ വില്ക്കാന് […]

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലീം കുമാര്‍. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാര്‍ അറബിക്കടല്‍ വരെ വിറ്റുവെന്ന് സലീം കുമാര്‍ പരിഹസിച്ചു. എന്തൊക്കെ പറഞ്ഞാലും തള്ളനൊരു കുറവുമില്ല. എല്ലാം ശരിയാക്കി തരുമെന്ന് പറഞ്ഞ് വന്നവര്‍ അത് കഴിഞ്ഞെങ്കില്‍ പോയിക്കോളണമെന്നും ഇല്ലെങ്കില്‍ പറഞ്ഞുവിട്ടോളണമെന്നും എന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നംപള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സലീം കുമാറിന്റെ പ്രതികരണം.
സലീംകുമാര്‍ പറഞ്ഞത്–
‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാര്‍. സത്യമാണ്. അറബിക്കടല്‍ ഒക്കെ വില്ക്കാന് പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ. പിന്നെ സ്ത്രീകള്‍ ഒക്കെ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എന്ന്… വാളയാറില്‍ ആകാശത്ത് രണ്ട് പെണ്‍കുട്ടികള്‍ രക്തം വാര്‍ന്ന ശരീരവുമായിട്ട് നിന്നത് നമ്മള് ഓര്‍ക്കുന്നില്ലേ. ആ പിഞ്ചുകുഞ്ഞുങ്ങള്‍ എന്ത് ആത്മസംതൃപ്തിയാണ് കെട്ടിതൂങ്ങിയത്.
പാവപ്പെട്ട കൊവിഡ് ബാധിച്ച സത്രീയെ ആംബുലന്‍സില്‍ ഇട്ട് പീഡിപ്പിച്ചു. എന്ത് ആത്മസംതൃപിതായാണ് കിട്ടിയത്. ഒരു അമ്മ തല മുണ്ഡനം ചെയ്ത് നടക്കുകയാണ്. ഇപ്പോള്‍ ധര്‍മ്മടത്ത് നില്‍ക്കുകയാണ്. സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്. അവര്‍ക്ക് തക്ക ശിക്ഷവാങ്ങികൊടുക്കാനായിട്ട്. ആ അമ്മ എന്ത് ആത്മസംത്പ്തിയാണ് നേടിയത്. പത്മസംതൃപ്തി നേടിയവന് ഇല്ലായെന്ന് പറയുന്നില്ല. പത്താംക്ലാസ് പാസായ സ്വപ്നക്ക് മുഖ്യമന്ത്രി ജോലികൊടുത്ത് ശമ്പളം കൊടുത്ത് ആത്മസംതൃപ്തിയുണ്ടാക്കി. പിന്നെ കുറേ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലിലൂടെ ജോലി കൊടുത്തു. സാധാകണക്കാര് ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് നടക്കുകയാണ്.
ആ സത്യപ്രതിജ്ഞാ ചടങ്ങ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. മുഖ്യമന്ത്രി വന്ന് പ്രാവിനെ പറത്തി. പ്രാവ് പറന്ന് ജനങ്ങളെ നോക്കി. അതിന് നോക്കാന്‍ പറ്റിയില്ല. അത് നിലത്ത് വീണു. അതിന് മനസിലായി ശെരിയാവില്ലെന്ന്. പിന്നെ തള്ളിന് ഒരു കുറവും ഇല്ല. ഒടുക്കത്തെ തള്ള്. മന്ത്രിമാരും നേതാക്കളും കൊച്ചു നേതാക്കളും വരെ ഒടുക്കത്തെ തള്ളാ. തള്ള് കേട്ട് കെട്ട് കേള്‍വി വളഞ്ഞു പോയി. എല്ലാം ശരിയാക്കിതരും എന്ന് പറഞ്ഞാണ് വന്നത്. എല്ലാം ശരിയാക്കി തന്നവര്‍ പിന്നെ അവിടെ നില്‍ക്കരുത്. പോയിക്കോളണം. പോയില്ലെങ്കില്‍ പറഞ്ഞുവിട്ടോളണം. അതിനുള്ള തിയ്യതിയാണ് ഏപ്രില്‍ 6.’