Top

‘ചോദിച്ച് വരുമ്പോള്‍ ഇവിടെ എല്ലാവരും ബന്ധുക്കളാണ്’; ജോസഫിനായി യുഡിഎഫിന് വോട്ട് തേടി കെഎം മാണിയുടെ മകള്‍

ഭര്‍ത്താവിന് വേണ്ടി യുഡിഎഫ് ചിഹ്നത്തിന് വോട്ട് തേടി കെഎം മാണിയുടെ മകള്‍ സാലി ജോസഫ്. റിട്ട. അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ എംപി ജോസഫിന് വോട്ട് തേടിയാണ് സാലി രംഗത്തിറങ്ങിയത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് എംപി ജോസഫ് മത്സരിക്കുന്നത്. ചോദിച്ച് വരുമ്പോള്‍ ഇവിടേയും എല്ലാവരും ബന്ധുക്കളാണെന്നായിരുന്നു സാലി ജോസഫിന്റെ പ്രതികരണം. അച്ചാച്ചനൊപ്പം( കെഎം മാണി) വോട്ട് ചോദിച്ച് പാലാ മണ്ഡലത്തില്‍ ചെല്ലുമ്പോഴും എല്ലാവരും ബന്ധുക്കളാണെന്ന തോന്നലായിരുന്നു. ആ അനുഭവമാണ് തൃക്കരിപ്പൂരിലും. ഒട്ടേറെ കോട്ടയത്തുകാര്‍ ഇവിടെയുണ്ടെന്നും സാലി പറഞ്ഞു. […]

29 March 2021 11:52 PM GMT

‘ചോദിച്ച് വരുമ്പോള്‍ ഇവിടെ എല്ലാവരും ബന്ധുക്കളാണ്’; ജോസഫിനായി യുഡിഎഫിന് വോട്ട് തേടി കെഎം മാണിയുടെ മകള്‍
X

ഭര്‍ത്താവിന് വേണ്ടി യുഡിഎഫ് ചിഹ്നത്തിന് വോട്ട് തേടി കെഎം മാണിയുടെ മകള്‍ സാലി ജോസഫ്. റിട്ട. അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ എംപി ജോസഫിന് വോട്ട് തേടിയാണ് സാലി രംഗത്തിറങ്ങിയത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് എംപി ജോസഫ് മത്സരിക്കുന്നത്.

ചോദിച്ച് വരുമ്പോള്‍ ഇവിടേയും എല്ലാവരും ബന്ധുക്കളാണെന്നായിരുന്നു സാലി ജോസഫിന്റെ പ്രതികരണം. അച്ചാച്ചനൊപ്പം( കെഎം മാണി) വോട്ട് ചോദിച്ച് പാലാ മണ്ഡലത്തില്‍ ചെല്ലുമ്പോഴും എല്ലാവരും ബന്ധുക്കളാണെന്ന തോന്നലായിരുന്നു. ആ അനുഭവമാണ് തൃക്കരിപ്പൂരിലും. ഒട്ടേറെ കോട്ടയത്തുകാര്‍ ഇവിടെയുണ്ടെന്നും സാലി പറഞ്ഞു.

മാണിയുടെ വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫ് പക്ഷത്താണ് എംപി ജോസഫ് നിലയുറപ്പിച്ചത്.
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു.

1977ല്‍ ഐപിഎസും 78ല്‍ ഐഎഎസും നേടിയ ജോസഫ് തൃശൂര്‍ സബ് കലക്ടറായാണ് ഭരണനിര്‍വഹ രംഗത്തേയ്ക്ക് കടക്കുന്നത്. യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനവ വിഭവശേഷി വികസനത്തില്‍ ബിരുദാനന്തര ബിരുദവും കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് മലബാറില്‍ മത്സരിക്കുന്ന ഏക സീറ്റായ തൃക്കരിപ്പൂര്‍ ഇടതുകോട്ടയാണെങ്കിലും ഇത്തവണ എംപി ജോസഫിന്റെ വരവ് അനുകൂല തരംഗം വീശുന്നുണ്ട്.

Next Story