‘ബിജെപിയുടെ കള്ളപ്പണ ഇടപാട്’; ഇഡിക്ക് പരാതി
ബിജെപി നേതൃത്വം നേരിട്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസമാണ് ഒരു ദേശീയപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊണ്ടുവന്ന 10 കോടി രൂപ പ്രൊഫഷണല്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവം പുറത്തുവന്നത്.പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ രണ്ടിന് മംഗളൂരു വഴി 12 കോടി രൂപയാണ് […]

ബിജെപി നേതൃത്വം നേരിട്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.
കഴിഞ്ഞദിവസമാണ് ഒരു ദേശീയപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊണ്ടുവന്ന 10 കോടി രൂപ പ്രൊഫഷണല്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവം പുറത്തുവന്നത്.
പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ രണ്ടിന് മംഗളൂരു വഴി 12 കോടി രൂപയാണ് കേരളത്തിലെത്തിയത്. ഇതില്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ നല്‍കി. മൂന്നാം തീയതി ബാക്കി 10 കോടി രൂപയുമായാണ് കാര്‍ എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചത്. എന്നാല്‍ തൃശൂര്‍ പിന്നിട്ടതോടെ ഈ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നു. കൊടകര മേല്‍പ്പാലം പിന്നിട്ടതോടെ പിന്നാലെയെത്തിയ വാഹനം മുമ്പില്‍ പണവുമായി പോയ വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പണമടങ്ങിയ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ കോണ്‍ട്രാക്ടര്‍ ധര്‍മരാജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ കാര്‍ പൊളിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നും മൂന്നര കോടിയാണെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ദേശീയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രമുഖന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇങ്ങനെയൊരു വാര്‍ത്ത വായിച്ചിരുന്നെന്നും എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് റോള്‍ ഒന്നും ഇല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘എനിക്ക് അറിയില്ല. ദേശീയപാര്‍ട്ടിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന വാര്‍ത്ത വായിച്ചിരുന്നു. അത് ഏത് ദേശീയപാര്‍ട്ടിയാണെന്ന് നിങ്ങള്‍ പറ. ബിജെപിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല.’ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.