Top

തൊഴിലുറപ്പ് കരാര്‍ ജീവനക്കാര്‍ക്ക് വീണ്ടും വേതന വര്‍ധന; 3500 മുതല്‍ അങ്ങോട്ട്

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ സാങ്കേതിക വിഭാഗം കരാര്‍ ജീവനക്കാരുടെ വേതനം രണ്ട് വര്‍ഷത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചു. 3500 രൂപ മുതലാണ് വര്‍ധന. ഇത് ജനുവരി 1 മുതല്‍ പ്രാബല്യത്തിലുണ്ട്. പദ്ധതിയുടെ സംസ്ഥാന, ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ജോലി ചെയ്യുന്ന 7 വിഭാഗം ജീവനക്കാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം നിയോഗിച്ച ഉപസമിതി രണ്ടാഴ്ച്ച കൊണ്ട് തയ്യാറാക്കിയ ശുപാര്‍ശ പരിഗണിച്ചാണ് വേതന വര്‍ധന. ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് ഭരണ […]

9 Feb 2021 8:19 PM GMT

തൊഴിലുറപ്പ് കരാര്‍ ജീവനക്കാര്‍ക്ക് വീണ്ടും വേതന വര്‍ധന; 3500 മുതല്‍ അങ്ങോട്ട്
X

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ സാങ്കേതിക വിഭാഗം കരാര്‍ ജീവനക്കാരുടെ വേതനം രണ്ട് വര്‍ഷത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചു. 3500 രൂപ മുതലാണ് വര്‍ധന. ഇത് ജനുവരി 1 മുതല്‍ പ്രാബല്യത്തിലുണ്ട്.

പദ്ധതിയുടെ സംസ്ഥാന, ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ജോലി ചെയ്യുന്ന 7 വിഭാഗം ജീവനക്കാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം നിയോഗിച്ച ഉപസമിതി രണ്ടാഴ്ച്ച കൊണ്ട് തയ്യാറാക്കിയ ശുപാര്‍ശ പരിഗണിച്ചാണ് വേതന വര്‍ധന.

ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് ഭരണ ചെലവ് പദ്ധതി ചെലവിന്റെ 5 ശതമാനത്തില്‍ കൂടരുതെന്നും അതനുസരിച്ച് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഉത്തരവ് നിലനില്‍ക്കുന്നുണ്ട് . ഭരണചെലവ് കൂടിയാല്‍ ഗ്രാമപഞ്ചായത്തുകള്‍ പൊതുഫണ്ടില്‍ നിന്നും ചെലവഴിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ പേര് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നും ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് ഓവസിയര്‍ തസ്‌കികയുടെ പേര് എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ എന്നും മാറ്റിയിട്ടുണ്ട്.

ഐടി പ്രൊഫഷനല്‍(സംസ്ഥാനം)-35,300 രൂപ(വര്‍ധിപ്പിച്ച വേതനം)-31,565 (നിലവിലെ വേതനം)

ഐടി പ്രൊഫഷനല്‍(ജില്ല)-31460, രൂപ(വര്‍ധിപ്പിച്ച വേതനം)-26750 (നിലവിലെ വേതനം)

അക്രഡിറ്റഡ് എന്‍ജിനീയര്‍(അസി. എന്‍ജിനീയര്‍)-31,460 രൂപ(വര്‍ധിപ്പിച്ച വേതനം)-26750 (നിലവിലെ വേതനം)

എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ -24,040+ടിഎ 1500രൂപ(വര്‍ധിപ്പിച്ച വേതനം)-19795+ടിഎ 1500 (നിലവിലെ വേതനം)

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍-24040 രൂപ(വര്‍ധിപ്പിച്ച വേതനം)-19,795(നിലവിലെ വേതനം)

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്- 24040 രൂപ(വര്‍ധിപ്പിച്ച വേതനം)-19,795(നിലവിലെ വേതനം)

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (സംസ്ഥാനം) 24040 രൂപ(വര്‍ധിപ്പിച്ച വേതനം)-19,795(നിലവിലെ വേതനം)

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (സംസ്ഥാനം)24040 രൂപ(വര്‍ധിപ്പിച്ച വേതനം)-19,795(നിലവിലെ വേതനം)

Next Story