‘അന്ന് ഷിബു ബേബി ജോണ്‍ മുണ്ടുമടക്കി നിന്നില്ലായിരുന്നെങ്കില്‍…’; ഇത് വല്ലതും നേതൃത്വം അറിയുന്നുണ്ടോയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബഹിഷ്‌കരിച്ച് പ്രതിഷേധം
കൊല്ലം: കൊല്ലത്ത് പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐയുടെ അതിക്രമമുണ്ടായിട്ടും ഇടപെടാത്ത യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് സംസ്ഥാന സെക്രട്ടറി സാജു ഖാന്‍. കെബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് നിരന്തര സമരത്തിലാണ്. അത് ജില്ലാക്കമ്മറ്റിയോ നേതൃത്വമോ അറിയുന്നുണ്ടോ എന്നുപോലും സംശയത്തിലാണെന്ന് സാജു ഖാന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍നിന്നും വിട്ടുനിന്നാണ് സാജു ഖാന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. ഇതും നേതൃത്വം അറിഞ്ഞിട്ടില്ല. ചവറയിലെ സംഭവത്തില്‍ ഷിബു […]
22 Jan 2021 11:33 AM GMT
ഷമീർ എ

കൊല്ലം: കൊല്ലത്ത് പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐയുടെ അതിക്രമമുണ്ടായിട്ടും ഇടപെടാത്ത യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് സംസ്ഥാന സെക്രട്ടറി സാജു ഖാന്‍. കെബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് നിരന്തര സമരത്തിലാണ്. അത് ജില്ലാക്കമ്മറ്റിയോ നേതൃത്വമോ അറിയുന്നുണ്ടോ എന്നുപോലും സംശയത്തിലാണെന്ന് സാജു ഖാന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍നിന്നും വിട്ടുനിന്നാണ് സാജു ഖാന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. ഇതും നേതൃത്വം അറിഞ്ഞിട്ടില്ല. ചവറയിലെ സംഭവത്തില്‍ ഷിബു ബേബി ജോണെന്ന ആര്‍എസ്പി നേതാവ് മുണ്ട് മടക്കി കുത്തി ഇറങ്ങിയിരുന്നില്ലായിരുന്നെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം ഇല്ലാതാകുമായിരുന്നു’, സാജു ഖാന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
‘പത്തനാപുരം കൊക്കാട് ക്ഷീര വികസന സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെ ഒഴിവാക്കിയായിരുന്നു പരിപാടി ഇതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പരസ്യമായി ഗണേഷ് കുമാറിന്റെ ഗുണ്ടകള്‍ മര്‍ദ്ധിച്ച ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടിട്ടും ഒരു പ്രതിഷേധ കുറിപ്പ് ഇറക്കാന്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. കെഎസ്‌യു ജില്ലാ നേതൃത്വംമാത്രമാണ് പ്രതിഷേധ കുറിപ്പ് പോലും ഇറക്കിയത്. പിന്നീട് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. ഇതും നേതൃത്വം അറിഞ്ഞിട്ടില്ല. ചവറയിലെ സംഭവത്തില്‍ ഷിബു ബേബി ജോണെന്ന ആര്‍എസ്പി നേതാവ് മുണ്ട് മടക്കി കുത്തി ഇറങ്ങിയിരുന്നില്ലായിരുന്നെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം ഇല്ലാതാകുമായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി മാത്രമാണ് പത്തനാപുരത്തെ പ്രവര്‍ത്തകര്‍ക്കായി പ്രതികരിച്ചത്. പത്തനാപുരത്ത് ഒരു മണ്ഡലം കമ്മിറ്റി രൂപീകരിക്കാത്ത ജില്ലാ നേതൃത്വമാണ് നിലവിലുള്ളത്’, സാജു ഖാന്‍ വിമര്‍ശിച്ചു.
പ്രവര്‍ത്തകരുടെ വികാരം മാനിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍നിന്നും കിഴക്കന്‍ മേഖലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതൃത്വം വിട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍, ശമ്പരിനാഥ് തുടങ്ങി നേതാക്കളാണ് യുവരോക്ഷം പരിപാടിയില്‍ പങ്കെടുത്തത്. ഈ റാലിയില്‍ താനും സഹ പ്രവര്‍ത്തകരും പങ്കെടുക്കില്ലെന്ന് സാജു ഖാന്റെ ഫേസ് ബുക്ക് കുറിപ്പിലും വ്യക്തമാക്കിയിരുന്നു.