‘തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ’; പ്രശ്‌നമില്ലെന്ന് മന്ത്രി
കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍ പ്രശ്‌നമൊന്നുമില്ല. കൊവിഡ് പ്രതിരോധത്തിന് എല്ലാവരും സഹകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. എല്ലാവരും സഹകരിക്കണം. ഏതെങ്കിലുമൊരു പടത്തിന് അനുമതി നല്‍കണമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കൊവിഡിലെ ലോ്കഡൗണ്‍ നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനല്ല. കൊവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ […]
15 July 2021 12:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍ പ്രശ്‌നമൊന്നുമില്ല. കൊവിഡ് പ്രതിരോധത്തിന് എല്ലാവരും സഹകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. എല്ലാവരും സഹകരിക്കണം. ഏതെങ്കിലുമൊരു പടത്തിന് അനുമതി നല്‍കണമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
കൊവിഡിലെ ലോ്കഡൗണ്‍ നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനല്ല. കൊവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേക്ക് മാറ്റാന്‍ മലയാള സിനിമാ മേഖല തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി ഇല്ല. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ തെലുങ്കാനയിലും തമിഴ്‌നാട്ടിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രോ ഡാഡി, ദിലീപ് ചിത്രം കേശു വീടിന്റെ ഐശ്വര്യം, മഞ്ജു വാര്യര്‍, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണം തമിഴ്‌നാട്ടിലും തെലുങ്കാനയിലുമായി നടക്കും.
കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഫെഫ്കയുടെ കത്ത്. മലയാള സിനിമ വ്യവസായം ഏറെ പ്രതിസന്ധി അഭിമുഖരിക്കുകയാണ്. അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്!ടമായിരിക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നെയും സജീവമായിരിക്കുന്നു. ഷൂട്ടിങ്ങിനു മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്!ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് സര്‍ക്കാരിനോട് പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും ഫെഫ്കയുടെ കത്തില്‍ പറയുന്നു. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.