അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
കണ്ണൂർ: അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സജേഷിനെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. വിഷയത്തിൽ ഡിവൈഎഫ്ഐ പ്രതിസന്ധിയിലായതോടെയാണ് നീക്കം. ”സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.” […]
26 Jun 2021 7:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂർ: അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സജേഷിനെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. വിഷയത്തിൽ ഡിവൈഎഫ്ഐ പ്രതിസന്ധിയിലായതോടെയാണ് നീക്കം.
”സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.”
ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവന
സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂർണ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സജേഷിന് ഇത്തരത്തിൽ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്ന് നേരത്തെ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കാർ കാണാതായതിന് തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സജീഷ് പരാതി നൽകിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
അർജുൻ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.