റിയോയില്‍ കണ്ണീരോടെ മടക്കം, ഇന്ന് ഇന്ത്യയുടെ അഭിമാനം; നന്ദി.. മീരാഭായ് ചാനു
2016, റിയോ ഒളിമ്പിക്‌സ്, നാല്‍പ്പത്തിയെട്ട് കിലോ ഭാരോദ്വാഹന മത്സരം.. അന്ന് ആ മത്സരത്തില്‍ കണ്ണീര്‍ വീഴ്ത്തി മടങ്ങിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു, മീരബായി ചാനു. ആറു ശ്രമങ്ങളില്‍ ഒരെണ്ണം മാത്രമായിരുന്നു അവള്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. അന്ന് കണ്ണീര്‍ തുളുമ്പിയ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ ചാനു ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. അവളുടെ കൈക്കരുത്തില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയിരിക്കുന്നു. ടോക്ക്യോയില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് പകര്‍ന്ന് മീരബായി ചാനു 49 കിലോ വിഭാഗം […]
24 July 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2016, റിയോ ഒളിമ്പിക്‌സ്, നാല്‍പ്പത്തിയെട്ട് കിലോ ഭാരോദ്വാഹന മത്സരം.. അന്ന് ആ മത്സരത്തില്‍ കണ്ണീര്‍ വീഴ്ത്തി മടങ്ങിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു, മീരബായി ചാനു. ആറു ശ്രമങ്ങളില്‍ ഒരെണ്ണം മാത്രമായിരുന്നു അവള്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. അന്ന് കണ്ണീര്‍ തുളുമ്പിയ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ ചാനു ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. അവളുടെ കൈക്കരുത്തില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയിരിക്കുന്നു. ടോക്ക്യോയില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് പകര്‍ന്ന് മീരബായി ചാനു 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടിയിരിക്കുന്നു.
നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയാണ് സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി മീരബായി ചാനു കാത്തത്. കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീര ഭായി ചാനു. ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീരബായി ചാനു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.
തന്റെ രണ്ടാമത്തെ ഒളിമ്പിക്‌സിലാണ് താരം രാജ്യത്തിന്റെ അഭിമാനമാവുന്നത്. വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സായ്‌കോം മീരബായ് ചാനു റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട് ചാനു. സ്‌നാച്ചില്‍ 79 കിലോയും കഌന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. ഗ്‌ളാസ്‌ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും കുറിച്ചിട്ടുണ്ട് ഈ 26 കാരി.
അതിശയകരമായ പ്രകടനം എന്നായിരുന്നു ചാനുവിന്റെ മെഡല്‍ നേട്ടത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീരബായി ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994 ഓഗസ്റ്റ് 8 ന് മണിപ്പൂരിലെ ഇംഫാലിലെ നോങ്‌പോക് കാച്ചിംഗിലാണ് സാധാരണ കുടുംബത്തിലായിരുന്നു ചാനുവിന്റെ ജനനം. ചാനുവിന്റെ 12 ാം വയസ്സില്‍ ആണ് വീട്ടുകാര്‍ കുട്ടിയുടെ ശക്തി തിരിച്ചറിത്. വിറക് ശേഖരിക്കാന്‍ ചേട്ടനോടൊപ്പം പോയ ചാനു മുതിര്‍ന്ന സഹോദരന്‍ ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് വിട്ടുകാരെ വിസ്മയിപ്പിച്ചു. ഇതായിരുന്നു ആ താരോദയത്തിന്റെ ആദ്യ സൂചന.
ഇന്ന് ആ പെണ്‍കുട്ടി കൈകളില്‍ ഉയര്‍ത്തിയത് ഒരു രാജ്യത്തിന്റെ അഭിമാനമാണ്. ഒളിംമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി ഒളിംമ്പിക്‌സ് മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ടാമത് എത്തുകയാണ് മീരാ ഭായ് ചാനു എന്ന ഇരുപത്തിയാറുകാരിയിലൂടെ.