ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്ന പരാമര്‍ശം; അധിക്ഷേപങ്ങള്‍ക്കും ബോയ്കോട്ട് ഭീഷണികള്‍ക്കുമൊടുവില്‍ പിന്‍വലിച്ച് സെയ്ഫ് അലി ഖാന്

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മാപ്പപേക്ഷിച്ച് നടൻ സെയ്ഫ് അലി ഖാൻ. ആദിപുരുഷിൽ തിന്മയ്ക്കെതിരായ നന്മയുടെ വിജയമാണ് പറയുന്നതെന്നും ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്ന പരാമര്‍ശം പിൻവലിക്കുന്നതായും സെയ്ഫ് പറഞ്ഞു.
‘ഒരു അഭിമുഖത്തിനിടെ ഞാൻ നടത്തിയ ഒരു പ്രസ്താവന ഒരു വിവാദത്തിന് ഇടയാക്കുകയും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കി. ഇത് ഒരിക്കലും മനപൂർവമായിരുന്നില്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയും എന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ് രാമൻ. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതിനാണ് ആദിപുരുഷ്, ഇതിഹാസം യാതൊരു വിധ വളച്ചൊടിക്കലും കൂടാതെ അവതരിപ്പിക്കാൻ മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നു’, സെയ്ഫ് അലി ഖാൻ പറയുന്നു.
ഒരു രാക്ഷസ രാജാവിനെ അവതരിപ്പിക്കുന്നത് രസകരമാണ്. രാവണനെ മാനുഷികമാക്കാൻ ശ്രമിക്കും. സീതയെ തട്ടിക്കൊണ്ടുപോകുന്നത് തന്റെ സഹോദരി ശൂർപ്പണഖയ്ക്കു വേണ്ടിയുള്ള പ്രതികരമായിരിക്കും
സെയ്ഫ് അലി ഖാന് പറഞ്ഞത്
സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങളാണ് നടക്കുന്നത്. ട്വിറ്ററിൽ അധിക്ഷേപങ്ങള്‍ക്കു പുറമെ ബോയ്കോട്ട് ഭീഷണിയും ഉയരുന്നുണ്ട്.
#SaifAliKhan names his child after a cruel ruler Taimur.
— Saffron Girl ? (@Saffron_Girll) December 5, 2020
He quoted that there was no concept of “India”before Britishers.
The final nail in the coffin is him justifying abduction of Maa Sita by Ravan.#RemoveSaifSaveAdipurush pic.twitter.com/wmsktwdMHO
Our Beloved brahmi Garu Plays Raavan Role better than #SaifAliKhan #WakeUpOmraut @omraut @rajeshnair06 pic.twitter.com/vMFKRtrp7s
— Koushik Prabha (@Koushiktweetz) December 5, 2020
ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ബോളിവുഡ് താരം കൃതി സനോനാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് റിപ്പോട്ടുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്. ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കും. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന് കുമാര്‍, കൃഷ്ണന് കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’.