Top

രണ്ട് കോടിയുടെ ഫേസ് ക്രീം പരസ്യം നിരസിച്ച് സായ് പല്ലവി; ‘മറ്റാരോടൊപ്പം നിന്നില്ലെങ്കിലും അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നി’

രണ്ട് കോടിയുടെ ഫേസ്‌ക്രീം പരസ്യം നിരസിച്ച് നടി സായ് പല്ലവി. പരസ്യം നിരസിച്ചത് സ്വന്തം സഹോദരിക്ക് വേണ്ടിയാണ്. പ്രേമത്തിന് മുമ്പ് തനിക്കും മുഖത്തെ പറ്റി അപകര്‍ഷതാബോധമുണ്ടായിരുന്നു. പ്രേമത്തിന് ശേഷം അതില്‍ മാറ്റമുണ്ടായെന്നും സായ് പല്ലവി പറഞ്ഞു നെറ്റ്ഫ്‌ലിക്‌സ് സിനിമയായ തമിഴ് ആന്തോളജി ‘ പാവ കഥൈകളി’ല്‍ സായ് പല്ലവി കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ബോളിവുഡ് ഹങ്കാമയുമായി പങ്കുവെക്കവെയാണ് സായ് പരസ്യം നിരസിച്ച വിവരം പറഞ്ഞത്. പ്രേമത്തിന് മുമ്പ് നിരവധി ക്രീമുകള്‍ ഉപയോഗിക്കുകയും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ […]

12 Dec 2020 5:31 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ട് കോടിയുടെ ഫേസ് ക്രീം പരസ്യം നിരസിച്ച് സായ് പല്ലവി; ‘മറ്റാരോടൊപ്പം നിന്നില്ലെങ്കിലും അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നി’
X

രണ്ട് കോടിയുടെ ഫേസ്‌ക്രീം പരസ്യം നിരസിച്ച് നടി സായ് പല്ലവി. പരസ്യം നിരസിച്ചത് സ്വന്തം സഹോദരിക്ക് വേണ്ടിയാണ്. പ്രേമത്തിന് മുമ്പ് തനിക്കും മുഖത്തെ പറ്റി അപകര്‍ഷതാബോധമുണ്ടായിരുന്നു. പ്രേമത്തിന് ശേഷം അതില്‍ മാറ്റമുണ്ടായെന്നും സായ് പല്ലവി പറഞ്ഞു

നെറ്റ്ഫ്‌ലിക്‌സ് സിനിമയായ തമിഴ് ആന്തോളജി ‘ പാവ കഥൈകളി’ല്‍ സായ് പല്ലവി കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ബോളിവുഡ് ഹങ്കാമയുമായി പങ്കുവെക്കവെയാണ് സായ് പരസ്യം നിരസിച്ച വിവരം പറഞ്ഞത്.

പ്രേമത്തിന് മുമ്പ് നിരവധി ക്രീമുകള്‍ ഉപയോഗിക്കുകയും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ കരുതിയിരുന്നത് ആളുകള്‍ എന്റെ മുഖക്കുരു നോക്കിയാണ് സംസാരിക്കുന്നതെന്നായിരുന്നു. എന്നാല്‍ പ്രേമത്തിന് ശേഷമാണ് അങ്ങിനയെല്ലെന്ന് മനസിലായത്. ആളുകള്‍ എന്നെ മുഖക്കുരുവോടെ സ്വീകരിച്ചു. മലര്‍ എന്ന കഥാപാത്രം കൗമാരക്കാരായ കുട്ടികളെ സ്വാധീനിച്ചുവെന്നും എനിക്കറിയാം. എന്റെ വീട്ടില്‍ തന്നെ, അനിയത്തിക്ക് നിറം കുറവാണ്. അവള്‍ എന്തെങ്കിലും കഴിക്കാതിരിക്കുമ്പോള്‍ അമ്മ ചേച്ചിയേ പോലെ നിറം വെക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് പറയും. അതുകൊണ്ട് മറ്റാരുടെ കൂടെ നിന്നില്ലെങ്കിലും അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നി. അതുകൊണ്ടാണ് 2 കോടി പ്രതിഫലമാണെങ്കിലും ആ പരസ്യം ഞാന്‍ നിരസിച്ചത്

സായ് പല്ലവി

പാവ കഥൈകളിലെ വട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഊര്‍ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. പ്രകാശ് രാജിനൊപ്പം അഭിനയച്ച അനുഭവങ്ങളും താരം അഭിമുഖത്തില്‍ സംസാരിച്ചു. പാവ കഥൈകള്‍’ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് ഹ്രസ്വചിത്രങ്ങളുടെ ആന്തോളജി ആണ്. സുധ കൊങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തങ്കം’, വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ലവ് പണ്ണ ഉട്രനും’, വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഊര്‍ ഇരവ്’, ഗൗതം മേനോന്‍ സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വന്‍മകള്‍’ എന്നിവയാണ് നാല് ചിത്രങ്ങള്‍.

ആര്‍ എസ് വി പി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയും ഫ്‌ലയിങ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആഷി ദുവയാണ് ‘പാവ കഥൈകള്‍’ നിര്‍മിക്കുന്നത്. ചിത്രം ഒരേസമയം 190 രാജ്യങ്ങളില്‍ റീലീസ് ചെയ്യും. സിമ്രാന്‍, സായി പല്ലവി, അഞ്ജലി, കല്‍ക്കി കോക്‌ളിന്‍, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, പ്രകാശ് രാജ് തുടങ്ങിയ ഒരു വന്‍താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Next Story