Top

‘കുട്ടിക്കാലത്ത് ഞാനും ജാതീയ വേർതിരിവ് നേരിട്ടു’ വെളിപ്പെടുത്തലുമായി സായ് പല്ലവി

നെറ്റ്ഫ്ലിക്സിലെ ആന്തോളജി ചിത്രമായ പാവ കഥൈകളെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊര് ഇരവ് എന്ന ചിത്രത്തിന്റെ പ്രമേയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ജാതീയതയും ദുരഭിമാനവുമായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ബഡാഗ എന്ന സമുദായത്തിൽ നടന്ന വിശ്വാസത്തെ കുറിച്ചായിരുന്നു സിനിമയിൽ അവതരിപ്പിച്ചത്.

20 Dec 2020 4:45 AM GMT
ഫിൽമി റിപ്പോർട്ടർ

‘കുട്ടിക്കാലത്ത് ഞാനും ജാതീയ വേർതിരിവ് നേരിട്ടു’ വെളിപ്പെടുത്തലുമായി സായ് പല്ലവി
X

നെറ്റ്ഫ്ലിക്സിലെ ആന്തോളജി ചിത്രമായ പാവ കഥൈകളെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊര് ഇരവ് എന്ന ചിത്രത്തിന്റെ പ്രമേയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ജാതീയതയും ദുരഭിമാനവുമായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ബഡാഗ എന്ന സമുദായത്തിൽ നടന്ന വിശ്വാസത്തെ കുറിച്ചായിരുന്നു സിനിമയിൽ അവതരിപ്പിച്ചത്.

സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് താനും ജാതീയമായ വേർതിരിവ് നേരിട്ടതായി ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞു. സമുദായത്തിന് പുറത്തുള്ള ആളെ വിവാഹം ചെയ്‌താൽ ഉത്സവങ്ങളിലോ ശവ സംസ്കാരച്ചടങ്ങുകളിലോ ക്ഷണിക്കില്ലെന്നായിരുന്നു തന്റെ അച്ഛന്റെ അഭിപ്രായം. ഒരേ സമുദായത്തിപ്പെട്ടവർ ജീവിയ്ക്കുന്ന ഗ്രാമത്തിൽ ഉള്ളവർക്ക് സമുദായത്തിന് പുറത്തുള്ള ആളെ വിവാഹം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കില്ല.

സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിയ്ക്കുന്നതാണ് പൊതുവെ നടക്കുന്നതെന്നും അത് സംസ്കാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു അച്ഛന്റെ അഭിപ്രായം. സംസ്കാരത്തിന്റെ പേരിൽ ഒരു കുട്ടിയുടെ ആഗ്രഹങ്ങൾ ത്യജിക്കുവാൻ പറയുന്നത് ശെരിയല്ലെന്നും സായി പല്ലവി പറഞ്ഞു.

തന്റെയും സഹോദരിയുടെയും കാര്യത്തിൽ അച്ഛൻ സ്വാതന്ത്രമായിട്ടായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ സമൂഹത്തിലെ മറ്റു പെൺകുട്ടികളുടെ കാര്യം വരുമ്പോൾ അദ്ദേഹം യാഥാസ്ഥിതികനാകും. ഊര്‍ ഇരവില്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത വിവേചനമാണ് തുറന്നു കാട്ടുന്നത്.

Next Story