Top

‘പോരാട്ടം ഫലം കണ്ടു, ജലീലിന്റെ രാജി അവഗണിക്കപ്പെട്ട യുവത്വത്തിന് ആശ്വാസം’; ഇത് സന്തോഷദിനമെന്ന് പരാതിക്കാരന്‍ സഹീര്‍ കാലടി

ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയ്ക്കുള്ള യോഗ്യതെല്ലാം തനിക്കുണ്ടായിരുന്നിട്ടും ജലീല്‍ ബന്ധുവിന് വേണ്ടി യോഗ്യത തിരുത്തിയെന്നായിരുന്നു സഹീര്‍ കാലടിയുടെ ആരോപണം.

13 April 2021 5:09 AM GMT

‘പോരാട്ടം ഫലം കണ്ടു, ജലീലിന്റെ രാജി അവഗണിക്കപ്പെട്ട യുവത്വത്തിന് ആശ്വാസം’; ഇത് സന്തോഷദിനമെന്ന് പരാതിക്കാരന്‍ സഹീര്‍ കാലടി
X

ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെത്തുടര്‍ന്ന് മന്ത്രി കെടി ജലീല്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നിയമന അട്ടിമറി ആരോപണം പരസ്യമായി ഉയര്‍ത്തിയ ഉദ്യോഗാര്‍ഥി സഹീര്‍ കാലടി. നീണ്ട കാലങ്ങളായുള്ള തന്റെ പോരാട്ടങ്ങള്‍ ഒടുവില്‍ ഫലം കണ്ടുവെന്ന് ജലീലിന്റെ രാജിക്കുശേഷം സഹീര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. മറ്റ് വഴികളൊന്നും മുന്നിലില്ലാത്ത ഒരു ഘട്ടത്തിലാണ് ജലീല്‍ രാജിവെച്ചത്. ഇത് ഏറെ സന്തോഷമുള്ള ദിവസമാണെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് ജലീലിന്റെ രാജി വലിയ ഒരു ആശ്വാസമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയ്ക്കുള്ള യോഗ്യതെല്ലാം തനിക്കുണ്ടായിരുന്നിട്ടും ജലീല്‍ ബന്ധുവിന് വേണ്ടി യോഗ്യത തിരുത്തിയെന്നായിരുന്നു സഹീര്‍ കാലടിയുടെ ആരോപണം. ഇക്കാര്യങ്ങള്‍ കാണിച്ച് സഹീര്‍ ഫേസബുക്കിലിട്ട പബ്ലിക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. വിവാദത്തിനുശേഷം മാല്‍കാ ടെക്‌സില്‍ നിന്നും 20 വര്‍ഷത്തെ സര്‍വ്വീസ് ബാക്കിനില്‍ക്കെത്തന്നെ സഹീര്‍ കാലടി രാജിവെച്ചിരുന്നു. ജലീലിനെതിരായ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സഹീര്‍ പരാതി നല്‍കിയിരുന്നു.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന ലോകായുക്തയുടെ വിധിവന്ന് നാലാം ദിവസമാണ് കെ ടി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

Next Story