ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: അക്രമികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷാ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഈക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആരോഗ്യ പ്രവര്‍ത്തര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്തിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഒരു വര്‍ഷത്തിലേറെയായി കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്‍നിര പോരാളികളാണ് ആരോഗ്യ പ്രവര്‍ത്തകര്‍. രാജ്യം മുഴവന്‍ അവരുടെ സേവനങ്ങളെ ആദരിക്കുമ്പോള്‍ ചിലയിടങ്ങളില്‍ അവരെ അധിക്ഷേപിക്കുന്ന സംഭവങ്ങളുണ്ടായതായും കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ: കുഴല്‍നാടന്‍ വേട്ടക്കാരന്റെ വക്കീലായും ഗോഡ്ഫാദറായും ഇരയെ വേട്ടയാടുന്നെന്ന് ഡിവൈഎഫ്‌ഐ; ‘കൊച്ചുകുട്ടിയെ പീഡിപ്പിച്ച സംഭവം ലഘൂകരിക്കാന്‍ ശ്രമം’

അടുത്തിടെ ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയത സംഭവങ്ങളും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ പറയുന്നു. പരിഷ്‌കരിച്ച നിയമ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കും. ഇത്തരം കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര ഇടപെടല്‍ ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ: കൊവിഡ് രോഗവും പ്രഭ കെടുത്തിയില്ല;വന്‍കിട ഐടി കമ്പനികള്‍ കണ്ണുവെയ്ക്കുന്നത് കേരളത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

Covid 19 updates

Latest News