‘നിങ്ങള്‍ കാഴ്ച്ചക്കാരായാല്‍ മതി, പ്രതിനിധികളാവേണ്ട’, റിഹാനയ്‌ക്കെതിരെ സച്ചിന്‍; കേന്ദ്രത്തിന് പിന്തുണ
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം. India’s sovereignty cannot be compromised. External forces can be spectators but not participants. Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda — Sachin Tendulkar (@sachin_rt) February 3, 2021 […]

കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം.
India’s sovereignty cannot be compromised. External forces can be spectators but not participants.
— Sachin Tendulkar (@sachin_rt) February 3, 2021
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda
ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദേശികള്‍ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് ഇന്ത്യന്‍ സെലിബ്രറ്റികളുടെ വാദം.