Top

വിരാട് കോഹ്ലിയുടെ അഭാവം നഷ്ടം തന്നെ, ഇന്ത്യയുടേത് മികച്ച ബൗളിംഗ് നിര; സച്ചിന്‍ തെണ്ടുല്‍ക്കര്‍

തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഡിസംബര്‍ 17നാണ് ഓസിസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.

10 Dec 2020 4:11 AM GMT

വിരാട് കോഹ്ലിയുടെ അഭാവം നഷ്ടം തന്നെ, ഇന്ത്യയുടേത് മികച്ച ബൗളിംഗ് നിര; സച്ചിന്‍ തെണ്ടുല്‍ക്കര്‍
X

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അഭാവം നഷ്ടം തന്നെയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. എന്നാല്‍ ഇത് ടീമില്‍ പകരമെത്തുന്ന യുവതാരത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണെന്നും സച്ചിന്‍ ചൂണ്ടിക്കാണിച്ചു. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഡിസംബര്‍ 17നാണ് ഓസിസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.

‘പരിചയസമ്പന്നനായ ഒരു താരത്തിന്റെ അഭാവം തീര്‍ച്ചയായും നഷ്ടം തന്നെയാണ്. എന്നാല്‍ വ്യക്തികളുടെ പ്രകടനത്തെക്കാള്‍ ടീമിനാണ് കൂടുതല്‍ പ്രാധന്യം. വിരാട് മടങ്ങുന്നതോടെ ഒരു യുവതാരത്തിന് അവസരം ലഭിക്കും. പരമ്പര നേടാന്‍ കഴിയുന്ന താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്,’ തെണ്ടുല്‍ക്കര്‍ പറഞ്ഞു.

2018-19 ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമില്‍ ഇല്ലായിരുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മടങ്ങിയെത്തിയത് ആതിഥേയരുടെ കരുത്ത് കൂട്ടും. പരുക്കിന്റെ പിടിയിലുള്ള വാര്‍ണര്‍ ആദ്യ മത്സരം കളിക്കില്ല. എന്നാല്‍ ജസ്പ്രിത് ബുംറയും രവിചന്ദ്രന്‍ അശ്വിനും നയിക്കുന്ന ബൗളിംഗ നിരക്ക് ഓസിസ് ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.

നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. അഡ്‌ലൈഡ് ഓവലില്‍ നടക്കുന്ന ആദ്യ മത്സരം വിദേശത്തെ ഇന്ത്യയുടെ ആദ്യ രാത്രി പകല്‍ ടെസ്റ്റ് കൂടിയാണ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓസ്‌ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.

Next Story

Popular Stories