Top

കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു, ക്വാറന്റീനില്‍ തുടരും

കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. പൂര്‍ണമായും ആരോഗ്യ വീണ്ടെടുക്കുന്നത് വരെ ക്വാറന്റീനില്‍ തുടരുമെന്ന് താരം അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ ഐസലേഷനിലായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. റായ്പൂരില്‍ നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന് പിന്നാലെയാണ് സച്ചിന് വൈറസ് ബാധയുണ്ടാവുന്നത്. സച്ചിനെ കൂടാതെ യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ബദ്രിനാഥ് എന്നിവര്‍ക്കും രോഗബാധയുണ്ടായിരുന്നു. മൂവരും റോഡ് […]

8 April 2021 7:52 AM GMT

കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു, ക്വാറന്റീനില്‍ തുടരും
X

കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. പൂര്‍ണമായും ആരോഗ്യ വീണ്ടെടുക്കുന്നത് വരെ ക്വാറന്റീനില്‍ തുടരുമെന്ന് താരം അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ ഐസലേഷനിലായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

റായ്പൂരില്‍ നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന് പിന്നാലെയാണ് സച്ചിന് വൈറസ് ബാധയുണ്ടാവുന്നത്. സച്ചിനെ കൂടാതെ യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ബദ്രിനാഥ് എന്നിവര്‍ക്കും രോഗബാധയുണ്ടായിരുന്നു. മൂവരും റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യാ ലെജന്റ്‌സിന് വേണ്ടി കളത്തിലിറങ്ങിയവരാണ്. തന്റെ ആരോഗ്യ സംരക്ഷണത്തിനായി സഹായങ്ങളെത്തിച്ച എല്ലാ മെഡിക്കല്‍ സ്റ്റാഫിനും നന്ദിയറിയിക്കുന്നതായി സച്ചിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Next Story

Popular Stories