Top

‘ട്രൗസറിട്ട് ഫോണില്‍ പ്രസംഗിക്കുന്നതല്ല ദേശീയത’; ആര്‍എസ്എസിനെതിരെ സച്ചിന്‍ പൈലറ്റ്

ഇറക്കം കുറഞ്ഞ ട്രൗസര്‍ ഇട്ട് നാഗ്പൂരില്‍ നിന്നും ഫോണില്‍ വിളിച്ച് പ്രസംഗിക്കുന്നതല്ല ദേശീയതയെന്ന് രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് സച്ചില്‍ പൈലറ്റ്. മറിച്ച് കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നതാണ് ദേശീയതയെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ‘നിങ്ങള്‍ കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ത്ഥ ദേശീയത. ഇറക്കം കുറഞ്ഞ ട്രൗസര്‍ ഇട്ട് നാഗ്പൂരില്‍ നിന്നും ഫോണില്‍ സംസാരിക്കുന്നതല്ല ദേശീയത.’ ആര്‍എസ്എസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പൈലറ്റിന്റെ വിമര്‍ശനം. എന്നാല്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിനെ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കര്‍ഷക […]

3 Jan 2021 10:17 PM GMT

‘ട്രൗസറിട്ട് ഫോണില്‍ പ്രസംഗിക്കുന്നതല്ല ദേശീയത’; ആര്‍എസ്എസിനെതിരെ സച്ചിന്‍ പൈലറ്റ്
X

ഇറക്കം കുറഞ്ഞ ട്രൗസര്‍ ഇട്ട് നാഗ്പൂരില്‍ നിന്നും ഫോണില്‍ വിളിച്ച് പ്രസംഗിക്കുന്നതല്ല ദേശീയതയെന്ന് രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് സച്ചില്‍ പൈലറ്റ്. മറിച്ച് കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നതാണ് ദേശീയതയെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

‘നിങ്ങള്‍ കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ത്ഥ ദേശീയത. ഇറക്കം കുറഞ്ഞ ട്രൗസര്‍ ഇട്ട് നാഗ്പൂരില്‍ നിന്നും ഫോണില്‍ സംസാരിക്കുന്നതല്ല ദേശീയത.’ ആര്‍എസ്എസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പൈലറ്റിന്റെ വിമര്‍ശനം. എന്നാല്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിനെ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യപ്പെട്ട് സംസാരിക്കവെയായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പരാമര്‍ശം. ബിജെപി കര്‍ഷകരുടെ ജിവിതം ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഈ സമയത്ത് നിങ്ങള്‍ ലൗജിഹാജിനെകുറിച്ചാണ് സംസാരിക്കുന്നത്. കര്‍ഷക ജീവിതെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഭൂരിഭാഗം കാര്‍ഷിക നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും മറ്റു പാര്‍ട്ടിയില്‍ നിന്നുമാണെന്നും ചരിത്രം സാക്ഷിയാണ്. ബിജെപിയില്‍ നിന്നും ഒരു കര്‍ഷക നേതാവ് പോലുമില്ല. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതില്‍ മാത്രമല്ല, അവര്‍ ഭയപ്പെട്ടിരിക്കുകയാണെന്നും എന്നെ ദുഃഖത്തിലാഴത്തുന്നു. കര്‍ഷകര്‍ അവരുടേയും കുട്ടികളുടേയും ഭാവി ഓര്‍ത്ത് ഭയപ്പാടിലാണ്. ‘ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം നാല്‍പതാം ദിവസവും തുടരുകയാണ്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്താണ് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷകരുടെ നീക്കം.

Next Story