Top

ഇന്ത്യക്ക് ‘ശ്വാസം മുട്ടുന്നത്’ സച്ചിന് കണ്ടിരിക്കാനാകില്ല; ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ‘മിഷന്‍ ഓക്‌സിജന്’ ഒരു കോടി നല്‍കി

കോവിഡ്-19 മഹാമാരിക്കെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഒരു കോടി രൂപ ‘മിഷന്‍ ഓക്‌സിജന്’ സംഭാവന നല്‍കി സച്ചിന്‍. രാജ്യത്തെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാനായാണ് സച്ചിന്‍ സംഭാവന നല്‍കിയത്. ഈ ആവശ്യത്തിനായി 250-നടുത്ത് യുവാക്കള്‍ ചേര്‍ന്നു രൂപീകരിച്ച പദ്ധതിയാണ് ‘മിഷന്‍ ഓക്‌സിജന്‍’. മിഷന്‍ ഓക്‌സിജന്‍ പദ്ധതിക്കായി തുക സംഭാവന നല്‍കുന്നുവെന്ന് ട്വിറ്ററിലൂടെയാണ് സച്ചിന്‍ അറിയിച്ചത്. രാജ്യം കടന്നുപോകുന്ന ദുഷ്‌കരമായ സാഹചര്യം വിഷമിപ്പിക്കുന്നുവെന്നും മഹാമാരിക്കെതിരായ […]

30 April 2021 1:58 AM GMT

ഇന്ത്യക്ക് ‘ശ്വാസം മുട്ടുന്നത്’ സച്ചിന് കണ്ടിരിക്കാനാകില്ല; ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ‘മിഷന്‍ ഓക്‌സിജന്’ ഒരു കോടി നല്‍കി
X

കോവിഡ്-19 മഹാമാരിക്കെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഒരു കോടി രൂപ ‘മിഷന്‍ ഓക്‌സിജന്’ സംഭാവന നല്‍കി സച്ചിന്‍.

രാജ്യത്തെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാനായാണ് സച്ചിന്‍ സംഭാവന നല്‍കിയത്. ഈ ആവശ്യത്തിനായി 250-നടുത്ത് യുവാക്കള്‍ ചേര്‍ന്നു രൂപീകരിച്ച പദ്ധതിയാണ് ‘മിഷന്‍ ഓക്‌സിജന്‍’.

മിഷന്‍ ഓക്‌സിജന്‍ പദ്ധതിക്കായി തുക സംഭാവന നല്‍കുന്നുവെന്ന് ട്വിറ്ററിലൂടെയാണ് സച്ചിന്‍ അറിയിച്ചത്. രാജ്യം കടന്നുപോകുന്ന ദുഷ്‌കരമായ സാഹചര്യം വിഷമിപ്പിക്കുന്നുവെന്നും മഹാമാരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നിലകൊള്ളാമെന്നും സച്ചിന്‍ പറഞ്ഞു.

നേരത്തെ കോവിഡ് രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു സച്ചിന്‍ രംഗത്തു വന്നിരുന്നു. ഏപ്രില്‍ 24-ന് തന്റെ 48-ാം ജന്മദിനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് സച്ചിന്‍ ഈ ആഹ്വാനം നടത്തിയത്.

കോവിഡ് ബാധിതനായ സച്ചിന്‍ ആശുപത്രി ചികിത്സയ്ക്കു ശേഷം ബാന്ദ്രയിലെ വസതിയില്‍ ഹോം ക്വാറന്‍്‌റീനിലാണ്. ഇന്നലെ ഐ.പി.എല്‍. ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കോവിഡ് പോരാട്ടത്തിനായി സംഭാവന നല്‍കിയിരുന്നു.

ഒരു മില്യണ്‍ ഡോളറാണ്(7.5 കോടി രൂപ) രാജസ്ഥാന്‍ സംഭാവന ചെയ്തത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒന്നരക്കോടി രൂപയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സംഭാവന ചെയ്തത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ പാറ്റ് കമ്മിന്‍സ് ബ്രെറ്റ് ലീ എന്നിവരും ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.

Next Story

Popular Stories