Top

സഞ്ജു സാംസനെ കേരളാ ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് നീക്കി; വിമര്‍ശനവുമായി ശശി തരൂര്‍

വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന് പുതിയ നായകന്‍. സഞ്ജു സാംസണെ സ്ഥാനത്ത് നിന്ന് മാറ്റിയ മാനേജ്‌മെന്റ് സച്ചി ബേബിക്കാണ് പുതിയ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ നയിച്ച ടീം സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് ഉചിതമായ തീരുമാനമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂരും […]

9 Feb 2021 1:36 AM GMT

സഞ്ജു സാംസനെ കേരളാ ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് നീക്കി; വിമര്‍ശനവുമായി ശശി തരൂര്‍
X

വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന് പുതിയ നായകന്‍. സഞ്ജു സാംസണെ സ്ഥാനത്ത് നിന്ന് മാറ്റിയ മാനേജ്‌മെന്റ് സച്ചി ബേബിക്കാണ് പുതിയ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്.

വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ നയിച്ച ടീം സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് ഉചിതമായ തീരുമാനമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് ഞെട്ടിച്ചുവെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ബേസില്‍ തമ്പി, കെ.എം ആസിഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കിയതിനെയും തരൂര്‍ വിമര്‍ശിച്ചു. അതേസമയം മുതിര്‍ന്ന താരം എസ്. ശ്രീശാന്തിന് ടീമിലിടം ലഭിച്ചു.

സഞ്ജു സാംസണ്‍, എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, രോഹന്‍ എസ് കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, എം ഡി നിധീഷ് ടീമിലെ പ്രമുഖ താരങ്ങള്‍.

Next Story

Popular Stories