‘ഇത്രേം മതിയെന്ന് വിചാരിച്ചിരുന്നു, പക്ഷെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം…’ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് അസന്‍ഡ് സംഗമത്തില്‍ സാബു പറഞ്ഞത്
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ് അസന്‍ഡ് വ്യവസായ നിക്ഷേപ സംഗമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു.വ്യവസായത്തിന് വളരെ നല്ല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അസന്‍ഡിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നെന്നും സാബു പറഞ്ഞിരുന്നു. തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയായിട്ടും സാബു അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപത്തിന് ഇല്ല, തെലങ്കാനയിലേക്ക് പോകുന്നു, […]
10 July 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ് അസന്‍ഡ് വ്യവസായ നിക്ഷേപ സംഗമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു.
വ്യവസായത്തിന് വളരെ നല്ല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അസന്‍ഡിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നെന്നും സാബു പറഞ്ഞിരുന്നു.
തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയായിട്ടും സാബു അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപത്തിന് ഇല്ല, തെലങ്കാനയിലേക്ക് പോകുന്നു, ഇവിടെ വേട്ടയാടുന്നു എന്ന് പറയുന്നത് ശരിയോയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
സാബു അന്ന് പറഞ്ഞത്: ”ജീവിതത്തില്‍ എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്. കുടുംബത്തിലായാലും പ്രശ്‌നങ്ങള്‍ ഉണ്ട്. മറ്റ് എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അതുപോലെ, ഇന്‍ഡസ്ട്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. നമ്മള്‍ ഇവിടെ പ്രശ്‌നങ്ങളെ മാത്രം പറയുകയാണ്. പക്ഷെ, അത് അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. പതിമൂന്നാം വയസിലാണ് ഞാന്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്.”
”എനിക്ക് തോന്നുന്നത് ഇത്രയും വര്‍ഷത്തിനിടയില്‍ നല്ല കാലാവസ്ഥ, കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായിട്ട് നമ്മുടെ കേരളത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിച്ചു. പലപ്പോഴും ബിസിനസ് ഇനി മുന്നോട്ട് പോകണ്ട, ഇത്രേം മതി എന്ന് വിചാരിച്ചിരുന്ന ആളാണ്. ഇന്നിപ്പോള്‍ ചീഫ് മിനിസ്റ്ററുടെ അനൗന്‍സ്‌മെന്റ് ഒക്കെ കേട്ടപ്പോള്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. തീര്‍ച്ചയായും വളരെ നല്ല സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്. ഇത് കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവന ആയിട്ടാണ് തോന്നുന്നത്.”