‘കുനിയെടാ…കുനിയെടാ… തലതട്ടും, ചത്തേനെ’; വെെറ്റില പാലത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് സാബു
വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നു പറഞ്ഞ ബെന്നിയെന്ന യൂട്യൂബറെ ട്രോളി നടന്‍ സാബുമോന്‍. വൈറ്റില പാലത്തിലൂടെ കാറുമായി യാത്ര ചെയ്യുമ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തല ഇടിച്ചു ചിതറി മരിച്ചേനേ, തലനാരിഴക്ക് രക്ഷപ്പെട്ടു. മുന്നറിയിപ്പ് തന്ന വിഫോര്‍ ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേയെന്നും സാബു ഫേസ്ബുക്കില്‍ കുറിച്ചു. കുനിയെടാ… കുനിയെടാ… എന്ന് കാറില്‍ നിന്നും വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘കുനിയെടാ…കുനിയെടാ… തലതട്ടും. ചത്തേനെ.’ […]

വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നു പറഞ്ഞ ബെന്നിയെന്ന യൂട്യൂബറെ ട്രോളി നടന്‍ സാബുമോന്‍.
വൈറ്റില പാലത്തിലൂടെ കാറുമായി യാത്ര ചെയ്യുമ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തല ഇടിച്ചു ചിതറി മരിച്ചേനേ, തലനാരിഴക്ക് രക്ഷപ്പെട്ടു. മുന്നറിയിപ്പ് തന്ന വിഫോര്‍ ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേയെന്നും സാബു ഫേസ്ബുക്കില്‍ കുറിച്ചു. കുനിയെടാ… കുനിയെടാ… എന്ന് കാറില്‍ നിന്നും വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
‘കുനിയെടാ…കുനിയെടാ… തലതട്ടും. ചത്തേനെ.’ എന്നും വീഡിയോയില്‍ പറയുന്നു.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂന്ന് മാസം മുന്‍പേ പൂര്‍ത്തിയായതാണെന്നും തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് ഹൈക്കോടതിയില്‍ തെളിയിക്കുമെന്നും ബെന്നി ജോസഫ് പറഞ്ഞിരുന്നു .
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി, അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും. പണ്ട് മാരുതി, വാനും ഫോര്‍ഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങള്‍ വരുമ്പോള്‍ വീണ്ടും മെട്രോ പൊളിക്കാന്‍ പറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചിരുന്നു . പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ പോയാല്‍ മുട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ‘പച്ചയ്ക്ക് പറയുന്നു’ അവതാരകന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.