‘കേരളം പൊട്ടകിണറ്റിലെ തവള’; തെലങ്കാന രാജകീയ സ്വീകരണം നല്‍കിയെന്ന് സാബു എം ജേക്കബ്; പരിശോധനകള്‍ ഉണ്ടാവില്ല
കേരളം വിടാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിന് തെലുങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് എംഡി സാബു എം ജേക്കബ്. നിലവില്‍ 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച സാബു കിറ്റെക്‌സ് മതേര്‍സ് യൂണിറ്റ് ഉള്‍പ്പെടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്. കട തുറക്കുന്നതിനെ ചൊല്ലിത്തര്‍ക്കം; കോഴിക്കോട് പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്‌സ് എംഡി വിമര്‍ശിച്ചു. വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം […]
12 July 2021 1:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം വിടാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിന് തെലുങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് എംഡി സാബു എം ജേക്കബ്. നിലവില്‍ 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച സാബു കിറ്റെക്‌സ് മതേര്‍സ് യൂണിറ്റ് ഉള്‍പ്പെടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.
കട തുറക്കുന്നതിനെ ചൊല്ലിത്തര്‍ക്കം; കോഴിക്കോട് പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം
വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്‌സ് എംഡി വിമര്‍ശിച്ചു. വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനോത്തരവാദിത്തം സര്‍ക്കാരിനാണ്, പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സര്‍ക്കാര്‍ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകള്‍.
‘വളരെ ദുഃഖത്തോടെയാണ് യാത്ര തിരിച്ചതെങ്കിലും സന്തോഷത്തോടെയാണ് മടങ്ങിയത്. രാജകീയ സ്വീകരണമാണ് തെലങ്കാന സര്‍ക്കാരും വ്യവസായ മന്ത്രിയും ഒരുക്കിയത്. ടെക്‌സ്റ്റൈല്‍സിന് മാത്രമായി വ്യവസായ പാര്‍ക്കും ജനറലായ വ്യവസായ പാര്‍ക്കും ഉണ്ട്. കേരളത്തിലും നിരവധി വ്യവസായ പാര്‍ക്കുകളുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി ആധുനിക സൗകര്യങ്ങളാണ്. ഇലക്ട്രിസ്റ്റി മുടങ്ങില്ല. വെള്ളം, ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങളാണ് കണ്ടത്. എക്‌സ്‌പോര്‍ട്ട് ഓറിയന്റഡായ കമ്പനിയാണ്. ദിവസനവും കണ്ടെയിനറുകള്‍ കയറ്റി അയക്കണം. പോര്‍ട്ടിലേക്കുള്ള ദൂരം കൂടുതലാണ്. എന്നാല്‍ അധിക ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഇവിടെ 30 ദിവസത്തിനുള്ള 11 റെയിഡുകളാണ് നടത്തിയത്. എന്നാല്‍ അവിടെ പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥരും കയറിയിറങ്ങില്ലായെന്ന് ഉറപ്പ് നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു റെയിഡ് നടക്കും. അത് നിങ്ങളെ മുന്‍കൂട്ടി അറിയിച്ചായിരിക്കും എന്ന ഉറപ്പ് നല്‍കി. സിംഗിള്‍ വിന്റോ ക്ലിയറന്‍സ് നടപ്പാക്കിയത് വലിയ സംഭവമായിട്ടാണ് കേരളം കാണുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ അതൊക്കെ നേരത്തെ വിട്ടു. ഐപാസ്/ഇ പാസ് സംവിധാനമാണ് അവിടെ. ഒരു വ്യവസായിക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പൊട്ടകിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്ത് നടക്കുന്നുവെന്ന് നമ്മുടെ സര്‍ക്കാരിനും ഗവണ്‍മെന്റിനും ഒന്നും അറിയില്ല. 53 വര്‍ഷം കേരളത്തിലല്ല വ്യവസായമായിരുന്നെകില്‍ ഇരട്ടി വളര്‍ച്ചയുണ്ടായേനേ.’ സാബു എം ജേക്കബ് പറഞ്ഞു.
അതേസമയം കേരളമാണ് കിറ്റെക്‌സിനെ വളര്‍ത്തിയതെന്നും എന്നാല്‍ 53 വര്‍ഷം കൊണ്ടുണ്ടായ നഷ്ടം 10 വര്‍ഷം കൊണ്ട് തെലങ്കാനയില്‍ നിന്നും തിരിച്ച് പിടിക്കാനാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.